നടന്നു തളർന്ന വീട്ടിലെത്തുമ്പോഴും യാത്രക്കിടയിലുമൊക്കെ ഒരല്പം തണുത്ത വെള്ളം കുടിക്കുന്നത് ഏറെ ആശ്വാസം ആണല്ലേ? ചിലർ ഇങ്ങനെയെങ്കിൽ മറ്റു ചിലർ സ്ഥിരം തണുത്ത വെള്ളം കുടിക്കുന്നവരാണ്. ഒരു ബോട്ടിൽ നിറയെ വെള്ളം തണുക്കാൻ ഫ്രിഡ്ജിൽ വെച്ച് ഇടയ്ക്കിടെ അതെടുത്ത് കുടിച്ച് ക്ഷീണം അകറ്റുന്ന നിരവധി പേരുണ്ട്. ഇങ്ങനെ തണുത്ത വെള്ളം കുടിക്കല്ലേ! എന്നൊക്കെ നമ്മൾ ഇടയ്ക്കിടെ കേൾക്കാറുണ്ടെങ്കിലും തണുത്ത വെള്ളം നിത്യവും കുടിച്ചാൽ എന്താണ് കുഴപ്പമെന്ന് നാം ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്. സത്യത്തിൽ, സ്ഥിരം തണുത്ത വെള്ളം കുടിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? ഉണ്ടെന്ന് തന്നെയാണ് ഈ ചോദ്യത്തിനുള്ള ഉത്തരം.
എന്തെന്നാൽ, അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് രക്തധമനികളെ ചുരുക്കി തലച്ചോറിലെ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും. മാത്രമല്ല നിത്യവും തണുത്ത് വെള്ളം കുടിക്കുന്നത് മ്യൂക്കസിന്റെ കട്ടി വർധിക്കാനും കാരണമാകും.
ഇത് പല്ലിൻ്റെ സംവേദനക്ഷമയെയും കാര്യമായി ബാധിക്കും. പതിവായി അമിത് അളവിൽ തണുത്ത വെള്ളം കുടിക്കുന്നത് അചലാസിയ (അന്നനാളത്തിൽ നിന്ന് ആമാശയത്തിലേക്ക് ഭക്ഷണം കടക്കുന്നത് ബുദ്ധിമുട്ടുള്ള ഒരു അപൂർവ രോഗം), ജലദോഷം എന്നിവയ്ക്കും കാരണമാകും. തണുത്ത വെള്ളം അമിതമായി കുടിച്ചാൽ പ്രതിരോധശേഷിയെ കാര്യമായി ബാധിക്കുമെന്നും ചില പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് വെള്ളം കുടിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട ഒന്നാണെന്ന് പറയുമ്പോഴും തണുത്ത വെള്ളം ഇപ്പോഴും കുടിക്കുന്ന ശീലമുണ്ടെങ്കില അതല്പം കുറയ്ക്കുന്നത് നല്ലതായിരിക്കും.
ENGLISH SUMMARY: Health risks of consuming cold water daily
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here