ഉത്തർപ്രദേശിലെ ജയിലിൽ അന്തേവാസികൾക്ക് എച്ച്‌ഐവി പോസിറ്റീവെന്ന് കണ്ടെത്തി. 63 അന്തേവാസികൾക്കാണ് ലഖ്‌നൗ ജില്ലാ ജയിലിൽ എച്ച്‌ഐവി പോസിറ്റീവായി കണ്ടെത്തിയത്. ഇതിനു മുൻപ് 36 പേർക്ക് 2023 ഡിസംബറിൽ നടത്തിയ പരിശോധനയിൽ എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. പരിശോധനാ കിറ്റുകൾ ലഭിക്കാത്തതിനെ തുടർന്ന് സെപ്‌തംബറിൽ പരിശോധന നടത്തേണ്ടിയിരുന്നതായിരുന്നെങ്കിലും വൈകുകയായിരുന്നു.
ലഖ്‌നൗ ജയിലിലെ ആരോഗ്യ– സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് വർധിച്ച എച്ച്‌ഐവി ബാധിതരുടെ എണ്ണം ആശങ്കയുയർത്തിയിരിക്കുകയാണ്. എന്നാൽ, ഒരു തടവുകാരനും ജയിലിൽ പ്രവേശിച്ചശേഷം എച്ച്ഐവി ബാധിച്ചിട്ടില്ലെന്ന് അധികൃതർ ഉറപ്പിച്ച് പറയുന്നു. മയക്കുമരുന്നിന് അടിമപ്പെട്ട ചരിത്രമുള്ളവരാണ് എച്ച്‌ഐവി ബാധിതരിൽ ബഹുഭൂരിക്ഷവും. അണുബാധിത സിറിഞ്ച് ജയിലിനുപുറത്തുവച്ച് ഉപയോഗിച്ചതിനാലാണ് ഈ ആളുകൾക്ക് എച്ച്‌ഐവി പോസിറ്റീവായതെന്നും ജയിൽ അധികൃതർ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here