സംസ്ഥാനത്തെ ആരോഗ്യരംഗത്ത് വലിയ മുന്നേറ്റം; മുഖ്യമന്ത്രി

സംസ്ഥാനത്തെ ആരോഗ്യരംഗത്ത് ഉണ്ടായത് വലിയ മുന്നേറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി ലിസി ആശുപത്രിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡ് കാലത്ത് കേരളം നടത്തിയ പ്രവർത്തനങ്ങളെയും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. കോവിഡിനെ കേരളം നേരിട്ടത് മാതൃകാപരമാണ്. സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനങ്ങളെ മറികടക്കാൻ കോവിഡിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, വികസിത രാഷ്ട്രങ്ങൾവരെ കോവിഡിന് മുന്നിൽ മുട്ടുകുത്തി. അത്തരത്തിൽ നാടിന് അഭിമാനിക്കാവുന്ന ആരോഗ്യ ചരിത്രമാണ് കേരളത്തിനുള്ളത്, മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

സംസ്ഥാനത്ത നടന്ന വിവിധ പരിപാടികളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുത്തത്. പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനവും മുഖ്യമന്ത്രി ഇന്ന് ഉദ്‌ഘാടനം ചെയ്തു. പൊലീസിൻ്റെ പ്രവർത്തനങ്ങളിൽ ജനവിരുദ്ധമായ സമീപനം ഉണ്ടായപ്പോൾ സർക്കാർ കടുത്ത നിലപാട് എടുത്തു എന്നും ജനകീയ സേനയായി പൊലീസ് സേന മാറി എന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത ഘട്ടങ്ങളിൽ പൊലീസ് സേന ആശ്വാസമായി മാറിയെന്നും ജനമൈത്രി എന്നത് ജനങ്ങൾക്ക് അനുഭവപ്പെടുന്നതായി മാറി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News