ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആശങ്കപെടേണ്ട, മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആശങ്കപെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഉണ്ടായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തുടര്‍ നടപടി സ്വീകരിക്കും. ഫോര്‍ട്ട് കൊച്ചിയില്‍ യുവധാര ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ യുവാക്കളുമായി സംവദിക്കുകയായിരുന്നു

കൊട്ടാരക്കര കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം ചേരുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഫോര്‍ട്ടുകൊച്ചി കടല്‍ത്തീരത്ത് മൂന്നുദിവസം നീളുന്ന യുവധാര ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ , കൊച്ചി എംഎല്‍എ കെ ജെ മാക്‌സി, ഡിവൈഎഫ്‌ഐ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ അടക്കം പങ്കെടുത്തു. ഉദ്ഘാടനത്തിനുശേഷം ആയിരുന്നു മുഖ്യമന്ത്രി ഫെസ്റ്റിവലില്‍ പങ്കെടുത്ത യുവാക്കളുമായി നേരിട്ട് സംവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News