സില്‍ക്യാര തുരങ്കത്തില്‍ നിന്നും രക്ഷപെടുത്തിയ തൊഴിലാളികളുടെ ആരോഗ്യ നില തൃപ്തികരം

സില്‍ക്യാര തുരങ്കത്തില്‍ നിന്നും രക്ഷപെടുത്തിയ തൊഴിലാളികളുടെ ആരോഗ്യ നില തൃപ്തികരം. കൂടുതല്‍ പരിശോധനകള്‍ക്കായി ഋഷികേശിലെ എംയിസിലേക്ക് മാറ്റി. തൊഴിലാളികള്‍ക്ക് ഒരു ലക്ഷം രൂപ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

41 പേര്‍ക്കും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ്ധാമി തൊഴിലാളികളെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. ചിന്യാലി സൗറിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന തൊഴിലാളികളെ കൂടുതല്‍ പരിശോധനകള്‍ക്കായി ഋഷികേശിലേ എംയിസിലേക്ക് മാറ്റി. വ്യോമസേനയുടെ ചരക്ക് വിമാനമായ ചിനൂക്ക് ഹെലികോപ്ടറിലാണ് തൊഴിലാളികളെ എംയിസിലേക്ക് കൊണ്ടുപോയത്. തൊഴിലാളികള്‍ പൂര്‍ണ ആരോഗ്യത്തോടെ വീട്ടിലെത്തുന്നതു വരെയുള്ള ചികിത്സ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.

Also Read: ‘ഒരു കുടുംബത്തെപ്പോലെ ഞങ്ങളെ കെട്ടിപ്പിടിച്ചു’; തുരങ്കത്തിനുള്ളിലകപ്പെട്ടവരെ രക്ഷിച്ചത് ‘റാറ്റ് മൈനേഴ്സ്’ ഹീറോകൾ

41 തൊഴിലാളികള്‍ക്കും ഒരു ലക്ഷം രൂപവീതം നല്‍കിയെന്നും രക്ഷാപ്രവര്‍ത്തനത്തിനായി ടണലിന് അകത്ത് കയറി കുഴിച്ചവര്‍ക്ക് 5000 രൂപ വീതം പാരിതോഷികം നല്‍കുമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. അതേ സമയം തുരങ്ക നിര്‍മാണത്തില്‍ വീഴ്ച ഉണ്ടായെന്നതില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. അന്വേഷണ സംഘം വരും ദിവസങ്ങളില്‍ തുരങ്കത്തില്‍ പരിശോധന നടത്തിയേക്കും. സില്‍ക്യാര ദുരന്തത്തിന് പിന്നാലെ രാജ്യത്ത് നിര്‍മാണത്തിലുള്ള എല്ലാ തുരങ്കങ്ങിലും സുരക്ഷ ഓഡിറ്റ് നടത്താന്‍ തീരുമാനമായി. രക്ഷാദൗത്യം ഇത്രയും നീണ്ടത് ഏകോപനത്തിലെ പാളിച്ച മൂലമാണെന്ന വിമര്‍ശനം ശക്തമാണ്. ആശുപത്രിയിയിലുള്ള തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News