യുവത്വം നിലനിർത്തണോ? എങ്കിൽ ഇങ്ങനെ ചെയ്താൽ മതി

യുവത്വം നിലനിർത്തണം എന്ന് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. നല്ല ആരോഗ്യമുള്ള ശരീരവും മനസ്സും ഉണ്ടെങ്കിൽ നിങ്ങൾ ഒരു പരിധിവരെ യുവത്വം നിലനിർത്താൻ കഴിയും. ആരോഗ്യവും യുവത്വവും നഷ്ടമാകാതിരിക്കാന്‍ ഈ ശീലങ്ങള്‍ പിന്‍തുടരാം.

Also read:ദുബായില്‍ 4 ഇസ്രയേലികള്‍ക്ക് കുത്തേറ്റു എന്ന വാര്‍ത്ത വ്യാജം: ദുബായ് പൊലീസ്

ഹെല്‍ത്ത് ചെക്കപ്പ്
നല്ല ആരോഗ്യത്തിന് കൃത്യമായ സമയക്രമത്തില്‍ ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ മാത്രമാണ്, എന്തെല്ലാം കാര്യത്തില്‍ ഇനി ശ്രദ്ധിക്കണം. എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ട് എന്നെല്ലാം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കൂ. ഇതും നിങ്ങളുടെ ആയുസ്സ് എത്രത്തോളം നീണ്ടു നില്‍ക്കുന്നു എന്ന് സ്വയം മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ്.

മാനസിക പിരിമുറുക്കം
സ്ഥിരമായി മാനസിക പിരിമുറുക്കത്തിലൂടെ സഞ്ചരിക്കുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ ആരോഗ്യവും പതിയെ നഷ്ടപ്പെടാന്‍ തുടങ്ങും. നല്ല ആയുസ്സോടെ നല്ല ആരോഗ്യത്തോടെ കുറേ കാലം ജീവിക്കണമെങ്കില്‍ നിങ്ങളുടെ മാവസികാരോഗ്യം മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി നല്ല ഉറക്കം ഉറപ്പ് വരുത്തുക. അതുപോലെ തന്നെ, ടെന്‍ഷന്‍ മറ്റുള്ളവരോട് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വേണമെങ്കില്‍ യോഗ പോലെയുള്ള കാര്യങ്ങള്‍ ശീലിക്കാം. എന്ത് ചെയ്തിട്ടും നിങ്ങള്‍ക്ക് ബാലന്‍സ് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം തേടുന്നതും നല്ലതാണ്.

Also read:‘നിങ്ങളുടെ സിനിമകള്‍ക്കായി ലോകം കാത്തിരിക്കുകയാണ് പി’ : സുപ്രിയ മേനോന്‍

വ്യായാമം
കൃത്യമായി വ്യായാമം ചെയ്യുന്നത് നമ്മളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന് മാത്രമല്ല, നല്ല ചര്‍മ്മം ഉണ്ടാകാനും യുവത്വം നിലനിര്‍ത്താനും വ്യായാമം നല്ലതാണ്. സ്ഥിരമായി കുറഞ്ഞത് മുക്കാല്‍ മണിക്കൂര്‍ വ്യായാമം ചെയ്യുന്നവരാണെങ്കില്‍ അവര്‍ക്ക് പതി അസുഖങ്ങള്‍ കുറവായിരിക്കും എന്നാണ് പറയുന്നത്. അതിനാല്‍ തന്നെ, നല്ല ആരോഗ്യത്തോടേയും ചുറുചുറുക്കോടേയും നല്ല യുവത്വം തുളുമ്പുന്ന ചര്‍മ്മത്തോടെയും ജീവിക്കാന്‍ സാധിക്കും.

ഉറക്കം
ഉറക്കം ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിന് ഒരു പ്രധാന ഘടകം തന്നെയാണ്. ഒരു ദിവസം കുറഞ്ഞത് 8 മണിക്കൂര്‍ നിങ്ങള്‍ക്ക് കൃത്യമായി ഉറങ്ങണം. നന്നായി ഉറങ്ങുന്നത് അവയവങ്ങളുടെ കൃത്യമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ഉറക്കം ശരിയായില്ലെങ്കില്‍ ചര്‍മ്മത്തില്‍ വേഗത്തില്‍ ചുളിവുകളും അതുപോലെ തന്നെ കറുത്ത പാടുകളും വീഴാന്‍ സാധ്യത കൂടുതലാണ്. മാനസികാരോഗ്യം നിലനിര്‍ത്താനും നിങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനും നല്ല ഉറക്കത്തിന് ശേഷിയുണ്ട്.

Also read:പൂപോലെ മൃദുവായ ബണ്‍ പൊറോട്ട പത്ത് മിനുട്ടിനുള്ളില്‍ വീട്ടിലുണ്ടാക്കാം

ഡയറ്റ്
നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നും കാര്‍ബ്സ് കുറച്ച്, മധുരം കുറച്ച് പകരം, നല്ലപോലെ പഴം പച്ചക്കറികളും, പ്രോട്ടീനും അതുപോലെ, മറ്റ് ധാതുക്കളും പോഷകങ്ങളും അടങ്ങുന്ന ആഹാരങ്ങള്‍ ചേര്‍ത്താല്‍ നല്ല ആരോഗ്യവും അതുപോലെ തന്നെ നല്ല ചര്‍മ്മവും നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.

പുകവലി മദ്യപാനം
ആയുസ്സ് വേഗത്തില്‍ കുറയ്ക്കുന്ന രണ്ട് സാധനങ്ങളാണ് പുകവലിയും മദ്യപാനവും. ഇത് ആരോഗ്യത്തെ മാത്രമല്ല, ചര്‍മ്മത്തേയും കാര്യമായി ബാധിക്കും. അതിനാല്‍ ഈ ശീലങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അത് വേഗത്തില്‍ നിര്‍ത്തുന്നത് നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News