ടെക്കികളൊക്കെ കൂടുതലുള്ള കാലമാണല്ലോ ഇത്. ടെക്കികൾ മാത്രമല്ല, മിക്കവാറും ഇപ്പോൾ ഉള്ള ജോലികളെല്ലാം ഏറെ നേരം ഇരുന്നുകൊണ്ട് ചെയ്യുന്ന ജോലികൾ ആണ്. ഒരുപാട് സമയം ഒരേ സ്ക്രീനിലും നോക്കി ഒരേ സ്ഥലത്ത് തന്നെ ഇരുന്ന് കണ്ണും നടുവും ബുദ്ധിമുട്ടിലാകുമോ എന്ന് എല്ലാവർക്കും പേടിയാണ്. ഇങ്ങനെ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ആരോഗ്യത്തോടെയിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. നിരന്തരം ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്ക് ഒന്ന് എഴുന്നേറ്റ് നടക്കുന്നത് നന്നാവും.
നിന്ന് കൊണ്ട് ജോലി ചെയ്യാവുന്ന വർക്ക് ഡെസ്കുകൾ ലഭിക്കുമെങ്കിൽ ഇടവേളകളിൽ അതുപയോഗിക്കാം. ഓഫീസിലെ സഹപ്രവർത്തകരോട് സംസാരിക്കാനോ എന്തെങ്കിലും കൈമാറാനോ ഉണ്ടെങ്കിൽ ഫോൺ വിളിക്കുകയും പ്യൂണിന്റെ സഹായം തേടുകയും ചെയ്യുന്നത് ഒഴിവാക്കാം. നിരന്തരം ഇരിക്കുന്നത് ഒഴിവാക്കി അവരുടെ അടുത്തേക്ക് നടന്നു പോകാം. ഓഫീസിൽ സമയത്തെ വിശ്രമ സമയങ്ങളിൽ പോലും ഇരിക്കുന്നത് ഒഴിവാക്കാം. കായിക ആദ്ധ്വാനമുള്ള വ്യായാമങ്ങളും ശീലമാക്കാം. സ്ഥിരം സ്‌ക്രീനിൽ നോക്കേണ്ട ജോലിയാണെങ്കിൽ വിപണിയിൽ കിട്ടുന്ന സ്ക്രീൻ ഗ്ലാസ്സുകൾ ഉപയോഗിക്കുന്നത് കണ്ണുകൾക്ക് സ്‌ട്രെയിൻ വരാതിരിക്കാൻ സഹായിക്കും.
Also Read: നീറ്റ് ചോദ്യപേപ്പർ ചോർച്ച; ജാർഖണ്ഡിൽ 5 പേർ അറസ്റ്റിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here