മാപ്പ് പറയാൻ മടിയെന്തിന്, സംരക്ഷിക്കാം മാനസികാരോഗ്യം

പൊതുവെ മാപ്പ് പറയാൻ മടിയുള്ളവരാണ് നമ്മൾ മനുഷ്യർ. ചെയ്ത തെറ്റുകൾ അംഗീകരിക്കാനും അതിന് ക്ഷമാപണം നടത്താനും വിശാല മനസ്സുള്ള മനുഷ്യർക്കെ കഴിയൂ. എന്നാൽ യഥാർത്ഥത്തിൽ മാപ്പ് പറയുന്നത് മനസ്സിന് വലിയ ആശ്വാസം നൽകും. തെറ്റ് അംഗീകരിച്ച് പ്രശ്നം പരിഹരിക്കുമ്പോൾ മാനസികമായ പിരിമുറുക്കങ്ങൾ ഇല്ലാതെയാകും.

ALSO READ: സിപിഐഎം ആവശ്യപ്പെട്ടാല്‍ മാപ്പുപറയാം: മാത്യു കു‍ഴല്‍നാടന്‍

എന്നാൽ എത്ര വലിയ തെറ്റ് ചെയ്താലും ഞാനെന്തിന് മാപ്പ് പറയണമെന്ന ചിന്തയോടെ വാശിപിടിച്ച് നിൽക്കുന്ന ചിലരുണ്ട്. ദുരഭിമാനത്തിന്റെയോ അഹങ്കാരത്തിന്റെയോ ഒക്കെ മേമ്പൊടിയുമായി ജീവിക്കുന്നവർക്കാണ് ഇത്തരമൊരു ദുരവസ്ഥ ഉണ്ടാകാറുള്ളത്. തുടക്കത്തിൽ ഈ വാശി കാരണം കുറച്ച് നേരം വിജയിച്ചുവെന്നൊക്കെ തോന്നുമെങ്കിലും ആത്യന്തികമായി പരാജയപ്പെട്ടുപോകുന്നവരാണ് ഇത്തരം ആളുകൾ.

ALSO READ: “കുഴലപ്പം” ഇഷ്ടമാണോ നിങ്ങള്‍ക്ക് ? കറുമുറെ കഴിക്കാന്‍ പെട്ടന്നുണ്ടാക്കാം കിടിലന്‍ “കുഴലപ്പം”

ജീവിതത്തിൽ ഇവർക്ക് വിജയങ്ങൾ ഉണ്ടാവുകയില്ലെന്ന് മാത്രമല്ല ഇവരുടെ മനസ്സ് എപ്പോഴും കലുഷിതമായിരിക്കും. കൃത്യമായ തീരുമാനങ്ങളോ ഉറച്ച നിലപാടുകളോ ഇത്തരക്കാർക്ക് ഉണ്ടാവാറില്ല. അതുകൊണ്ട് തന്നെ എന്ത് പ്രശ്നമുണ്ടായാലും തെറ്റ് അവനവന്റെ ഭാഗത്താണെങ്കിൽ മാപ്പ് പറഞ്ഞു പ്രശ്നം പരിഹരിക്കാൻ പുതു തലമുറയിലെ കുട്ടികളെ നമ്മൾ പറഞ്ഞു പഠിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration