മനോഹരമായ വിടര്‍ന്ന കണ്ണുകളാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ അമിതമായ ഫോണിന്റെ ഉപയോഗം മൂലവും മറ്റ് കാരണങ്ങള്‍ കൊണ്ടും കണ്ണിന് വല വിധത്തിലുള്ള അസുഖങ്ങളും ഉണ്ടാകാറുണ്ട്. സാധാരണ ഏത് അവയവത്തിനും ഉണ്ടാകുന്നതുപോലെ കണ്ണിനുണ്ടാകുന്ന അമിത ജോലി ഭാരം കണ്ണിന്റെ പ്രശ്നങ്ങള്‍ക്ക് കാരണമാകാം.
കണ്ണുവേദന, തലവേദന, കണ്ണില്‍നിന്നും വെള്ളം വരിക, ചൊറിച്ചില്‍ തുടങ്ങിയ രൂപത്തിലായിരിക്കും അത് പ്രകടമാകുന്നത്. കൂടാതെ വായിക്കുമ്പോള്‍ വരികള്‍ മാറിപ്പോകുക, നോക്കുമ്പോള്‍ വസ്തുക്കള്‍ ചെറുതായിതോന്നുക, ഇതെല്ലാം കണ്ണിന്റെ ആയാസം വര്‍ധിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.
യഥാര്‍ത്ഥത്തില്‍ അടുത്തുള്ള വസ്തുക്കള്‍ കാണാന്‍ കണ്ണിന് കൂടുതലായി ഫോക്കസ് േെചയ്യണ്ടി വരുന്നതുമൂലമുള്ള സമര്‍ദമാണ് ഇതിനു കാരണം. അതിനൊപ്പം പഠനകാലത്തെ മാനസികസമ്മര്‍ദങ്ങളും. മത്സരപ്രവണത കൂടിയേതാടെ സ്‌കൂള്‍, വീട്, ട്യൂഷന്‍സെന്റര്‍, സുഹൃത്തുക്കള്‍ എന്നിവിടങ്ങളില്‍നിന്നുള്ള സമ്മര്‍ദങ്ങളും വര്‍ധിച്ചു. നല്ല വിടര്‍ന്ന കണ്ണുകള്‍ക്കായി ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
ശ്രദ്ധിക്കേണ്ടവ
കണ്ണ് ചിമ്മുന്ന വ്യായാമങ്ങള്‍ ചെയ്യുക.
കണ്‍പോളകള്‍ ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകുക.
വശങ്ങളില്‍ കവറുള്ള ഗ്ലാസുകള്‍ ധരിക്കുക വഴി കണ്ണിലെ അമിതമായ ബാഷ്പീകരണം തടയാം.
പുക, പൊടി എന്നിവ ഒഴിവാക്കുക.
ധാരാളം വെള്ളം കുടിക്കുക.
പുകവലി, മദ്യപാനം ഉപേക്ഷിക്കുക.
കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ കണ്‍നിരപ്പിനേക്കാള്‍ താഴ്ത്തിവെക്കുക.
ദീര്‍ഘസമയം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്ക് കണ്ണ് ചിമ്മുകയും കണ്ണിന് വ്യായാമം നല്‍കുകയും വേണം.
ഇടയ്ക്കിടയ്ക്ക് സ്‌ക്രീനില്‍ നിന്ന് കണ്ണെടുത്ത് ദൂരേക്ക് നോക്കുന്നതും നന്നായിരിക്കും. എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാതിരിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here