ആരോഗ്യ സർവകലാശാല പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

മെഡിക്കൽ സൂപ്പർ സ്പെ‌ഷ്യാലിറ്റി ഡിഗ്രി (ഡി.എം./എം.സി.എച്ച്‌.- സപ്ലിമെന്ററി) പരീക്ഷ, ഫസ്റ്റ് ഇയർ ബി.ഡി.എസ്. (സപ്ലിമെന്ററി), ഫസ്റ്റ് ഇയർ ബി.എസ്‌സി. (സപ്ലിമെന്ററി), ഫസ്റ്റ് ഇയർ ബി.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി (സപ്ലിമെന്ററി-2016 സ്കീം), ഫസ്റ്റ് ഇയർ ബി.എസ്‌സി. മെഡിക്കൽ ബയോകെമിസ്ട്രി (സപ്ലിമെന്ററി-2016 സ്കീം), രണ്ടാംവർഷ എം.എസ്‌സി. നഴ്‌സിങ്‌ ഡിഗ്രി (സപ്ലിമെന്ററി), ഫോർത്ത് ബി.പി.ടി. ഡിഗ്രി (സപ്ലിമെന്ററി), ഫിഫ്ത്ത്‌ ഫാം. ഡി. /സെക്കൻഡ്‌ ഫാം. ഡി.പി.ബി. റെഗുലർ, സപ്ലിമെന്ററി എന്നീ പരീക്ഷകളുടെ പ്രാക്‌ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Also read:​കുവൈറ്റ് തീപിടിത്തം;പരുക്കേറ്റ ജീവനക്കാരുടെ ബന്ധുക്കൾ കുവൈറ്റിലെത്തും

തേഡ് പ്രൊഫഷണൽ എം.ബി.ബി.എസ്. ഡിഗ്രി പാർട്ട് രണ്ട്്‌ (സപ്ലിമെന്ററി-2019 സ്കീം) പരീക്ഷയുടെ തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാ രജിസ്ട്രേഷൻ.ജൂലായ്‌ 17-ന് ആരംഭിക്കുന്ന ഒന്നാംവർഷ ബി.സി.വി.ടി. ഡിഗ്രി (സപ്ലിമെന്ററി-2014 സ്കീം ) പരീക്ഷയ്ക്ക് ജൂലായ്‌ 1 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപ്പേപ്പർ കോഡിനും 110 രൂപ ഫൈനോടുകൂടി ജൂലായ്‌ മൂന്നുവരെയും 335 രൂപ സൂപ്പർ ഫൈനോടുകൂടി ജൂലായ്‌ അഞ്ചുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

Also read:ദില്ലി നഗരത്തിലെ മഴ; ഉഷ്ണ തരംഗത്തിന് നേരിയ ശമനം

ടൈംടേബിൾ പുനഃക്രമീകരണം മെഡിക്കൽ പി.ജി. ഡിഗ്രി /ഡിപ്ലോമ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിളുകൾ ജൂൺ 29-ന് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പുനഃക്രമീകരിച്ച് സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News