ആരോഗ്യ സര്‍വകലാശാലയുടെ പ്രാക്ടിക്കല്‍ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

ഫസ്റ്റ് പ്രൊഫഷണല്‍ ബി.എച്ച്.എം.എസിന്റെ ഏപ്രില്‍ 22-നു തുടങ്ങുന്ന ഡിഗ്രി സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷയ്ക്ക് ഏപ്രില്‍ നാലുവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 110 രൂപ ഒരു പേപ്പറിന് ഫൈനോടെ ഏപ്രില്‍ ആറുവരെയും 335 രൂപ സൂപ്പര്‍ ഫൈനോടെ ഏപ്രില്‍ എട്ടുവരെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം.

ഏപ്രില്‍ 29-ന് ആരംഭിക്കുന്ന മൂന്നാംവര്‍ഷ ബി.എസ്‌സി. ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ ഏപ്രില്‍ 30-ന് ആരംഭിക്കുന്ന ഒന്നാംവര്‍ഷ ബി.എസ്‌സി. ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ, എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 12 വരെ നടത്താം.
ഓരോ ചോദ്യപ്പേപ്പര്‍ കോഡിനും 110 രൂപ ഫൈനോടെ ഏപ്രില്‍ 16 വരെയും 335 രൂപ സൂപ്പര്‍ ഫൈനോടെ ഏപ്രില്‍ 18 വരെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം.

മാര്‍ച്ച് 25-നു തുടങ്ങുന്ന രണ്ടാംവര്‍ഷ ബി.എസ്‌സി. മെഡിക്കല്‍ മൈക്രോബയോളജി ഡിഗ്രി റഗുലര്‍/സപ്ലിമെന്ററി (2016 സ്‌കീം) പ്രാക്ടിക്കല്‍ പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 12 മുതല്‍ 22 വരെ നടക്കുന്ന മൂന്നാംവര്‍ഷ ബി.എസ്‌സി. എം.എല്‍.ടി. ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി (2010, 2015, 2016 സ്‌കീം) തിയറി പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News