രുചിക്കൊപ്പം ആരോഗ്യവും! മുരിങ്ങയ്ക്ക സൂപ്പ് വീട്ടിലുണ്ടാക്കാം

മുരിങ്ങയ്ക്ക സൂപ്പ് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍

1. മുരിങ്ങയ്ക്ക – ഒരു കിലോ

ഉപ്പ് – പാകത്തിന്

2. എണ്ണ – ഒരു െചറിയ സ്പൂണ്‍

3. തക്കാളി – 100 ഗ്രാം, അരിഞ്ഞത്

സവാള – 100 ഗ്രാം, അരിഞ്ഞത്

വെളുത്തുള്ളി – രണ്ട് അല്ലി, അരിഞ്ഞത്

4. പഞ്ചസാര – പാകത്തിന്

കുരുമുളകുപൊടി – പാകത്തിന്

ALSO READ:തേങ്ങ ഒട്ടും ഉപയോഗിക്കാതെ കറികള്‍ക്ക് നല്ല കൊഴുപ്പ് കിട്ടണോ? ഇതാ ഒരു കിടിലന്‍ വഴി

പാകം ചെയ്യുന്ന വിധം

– മുരിങ്ങയ്ക്ക മൂന്നിഞ്ചു കഷണങ്ങളാക്കി ഉപ്പു ചേര്‍ത്ത് വെള്ളം ഒഴിച്ചു വേവിക്കുക.

– വെന്ത ശേഷം വെള്ളം ഊറ്റി മാറ്റിവയ്ക്കുക.

– മുരിങ്ങയ്ക്ക രണ്ടായി പിളര്‍ന്ന് ഉള്ളിലുള്ള പള്‍പ്പ് ചുരണ്ടിയെടുത്തു മെല്ലേ ഉടച്ചു കൊടുക്കണം.

– എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോള്‍ വാങ്ങി ചൂടാറാന്‍ വയ്ക്കുക. ഇതു മിക്‌സിയി ല്‍ അടിച്ചെടുക്കണം.

– ഇതിലേക്കു മുരിങ്ങയ്ക്ക ഉടച്ചതും പഞ്ചസാരയും കുരുമുളകുപൊടിയും ചേര്‍ത്തിളക്കുക.

– മുരിങ്ങയ്ക്ക വേവിച്ച വെള്ളവും ചേര്‍ത്തിളക്കി അടുപ്പില്‍ വച്ചു ചെറുതീയില്‍ തിളപ്പിക്കുക.

– സൂപ്പ് പരുവമാകുമ്പോള്‍ വാങ്ങി ചൂടോടെ വിളമ്പാം.

ALSO READ:പൂനെയിലും ദില്ലിയിലും ലഹരിവേട്ട; 3,500 കോടിയോളം രൂപ വിലമതിക്കുന്ന മെഫെഡ്രോൺ പിടിച്ചെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News