അമ്മ ആത്മഹത്യ ചെയ്തതറിയാതെ നാല് മാസം പ്രായമുള്ള മകന്‍; കരച്ചില്‍ നിര്‍ത്താത്ത കുഞ്ഞിനെ പാലൂട്ടി അമൃത

അമ്മ മരിച്ച നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പാലൂട്ടി അമൃത. നാലു മക്കളുടെ അമ്മയായ ആദിവാസി യുവതി സന്ധ്യ (27) ആത്മഹത്യ ചെയ്യുകയായിരുന്നു. അട്ടപ്പാടി വണ്ടന്‍പാറയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഇതറിഞ്ഞ് എത്തിയ അമൃത നാലു മാസം പ്രായമുള്ള മിദര്‍ശിന് മുലപ്പാല്‍ നല്‍കുകയായിരുന്നു.

കാരറ ആരോഗ്യ ഉപകേന്ദ്രത്തിലെ മിഡില്‍ ലവല്‍ സര്‍വീസ് പ്രൊവൈഡറാണ് അമൃത. നാലു മക്കളുടെ അമ്മയായ സന്ധ്യ ജീവനൊടുക്കിയ വിവരമറിഞ്ഞു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും ആശാ വര്‍ക്കര്‍ക്കുമൊപ്പം ഔദ്യോഗിക ചുമതലയുമായി എത്തിയതാണ് അമൃത.

Also Read : സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം മക്കയിൽ കബറടക്കി

മൃതദേഹം എത്തുന്നത് കാത്തു ദുണ്ടൂരില്‍ സന്ധ്യയുടെ വീട്ടിലിരിക്കുമ്പോഴാണു തൊട്ടടുത്ത് സന്ധ്യയുടെ സഹോദരിയുടെ വീട്ടില്‍ മിദര്‍ശ് നിര്‍ത്താതെ കരയുന്നതു കണ്ടത്. അപ്പോള്‍ അമൃത ഓര്‍ത്തത് എട്ടു മാസം പ്രായമായ തന്റെ മകള്‍ വേദയുടെ മുഖമാണ്.

അപ്പൊഴേക്കും ആ അമ്മമനവും കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാനായി വെമ്പുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ മുലയൂട്ടിക്കോട്ടെ എന്നു ചോദിച്ചപ്പോള്‍ വീട്ടുകാര്‍ അനുവദിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News