കേന്ദ്ര വിഹിതം ലഭിച്ചില്ല; പണിമുടക്ക് നടത്തി ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും

ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സൂചനാ പണിമുടക്ക് നടത്തി ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും. കേന്ദ്ര വിഹിതം ലഭിക്കാത്തത് കൊണ്ട് മാസങ്ങളായി തങ്ങള്‍ക്ക് ശമ്പളമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിഷേധ സമരം. ദേശീയ ഹെല്‍ത്ത് മിഷന്‍ ജീവനക്കാരും ഡോക്ടറുമാരുമാണ് സംസ്ഥാന വ്യാപകമായി വിവിധ ആശുപത്രികളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

ALSO READ: ‘ഞങ്ങടെ കുഞ്ഞുമോളുടെ പുഞ്ചിരി സുരക്ഷിതമായി തിരിച്ച് തന്നു’, ടീച്ചറമ്മയെന്ന് കേരളം വെറുതെ വിളിക്കുന്നതല്ല, ടീച്ചര്‍ ജയിക്കും, ജയിക്കണം

മാസങ്ങളായി വേതനം നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജീവനക്കാര്‍ സമരത്തിന് ഇറങ്ങിയത്. കറുത്ത ബാഡ്ജ് അണിഞ്ഞു ആശുപത്രികളില്‍ പ്രതിഷേധ യോഗം ചേര്‍ന്നാണ് ഇവര്‍ പ്രതിഷേധിച്ചത്.കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ആനുപാതിക തുക നല്‍കിയാണ് എന്‍.എച്ച്.എം ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത്. എന്നാല്‍ കേന്ദ്ര വിഹിതം ലഭ്യമാക്കാത്തത് കൊണ്ടാണ് തങ്ങള്‍ക്ക് ശമ്പളം ലഭിക്കാത്തത് എന്നാണ് ജീവനക്കാരുടെ പരാതി. കേന്ദ്രം വേതനം നല്‍കുന്നില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ വിഹിതം കൃത്യമായി നല്‍കാറുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.

ALSO READ: ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി; മോഹന്‍ ബഗാന്റെ ജയം മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക്

ദൂരസ്ഥലങ്ങളില്‍ നിന്നുള്ള പലരും ഹോസ്റ്റലുകളില്‍ താമസിച്ചാണ് ജോലിക്കും മറ്റും എത്തുന്നത്. എന്നാല്‍ അവിടെ നല്‍കാനുള്ള പണമോ ഭക്ഷണത്തിന് നല്‍കാനുള്ള പണമോ തങ്ങളുടെ പക്കല്‍ ഇല്ലെന്നും ജീവനക്കാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജീവനക്കാര്‍ നല്‍കിയിട്ടുണ്ട്. വേതനം ഉടന്‍ ലഭിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ജീവനക്കാരുടെ സംഘടനകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here