നിപ വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യ പ്രവർത്തകർ. ഇന്ന് 11959 വീടുകളിൽ ഗൃഹ സന്ദർശനങ്ങൾ പൂർത്തിയായി. കണ്ടെയിൻമെന്റ് സോണുകളിൽ ഉൾപ്പെട്ട വാർഡുകളിലെ ആകെ 34617 വീടുകളിലാണ് ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തിയത്.
also read :ആമസോൺ വനത്തിൽ വിനോദസഞ്ചാരികളുമായി പോയ ചെറുവിമാനം തകർന്നുവീണു; 14 പേർ കൊല്ലപ്പെട്ടു
ജില്ലയിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ വിവിധ വാർഡുകളിലാണ് ഗൃഹ സന്ദർശനം നടത്തുന്നത്. വില്യാപ്പള്ളിയിൽ 551 വീടുകളും , മരുതോങ്കര 701, ചെറുവണ്ണൂർ 2204, ബേപ്പൂർ 2884, നല്ലളം 928, ഫറോക്ക് 4202 വീടുകളിലും ഉൾപ്പെടെ വിവിധ ഭാഗങ്ങളിലായി 11959 വീടുകളിലാണ് ഇന്ന് ഗൃഹ സന്ദർശനം പൂർത്തിയായത്.
also read :പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡനം: പ്രതിയെ എറണാകുളത്തുനിന്നും പിടികൂടി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ, ആർ.ആർ.ടി എന്നിവരുടെ നേതൃത്വത്തിലാണ് വീടുകൾ സന്ദർശിക്കുന്നത്. വരും ദിവസങ്ങളിലും ഗൃഹ സന്ദർശനം തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here