രാത്രിയില്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത പത്ത് ആഹാരങ്ങള്‍

രാത്രിയില്‍ ആഹാരം കഴിക്കുമ്പോള്‍ നിര്‍ബന്ധമായും നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലരും രാത്രിയില്‍ ആഹാരം വാരിവലിച്ച് കഴിക്കാറുണ്ട്. എന്നാല്‍ അത് ആരോഗ്യത്തിന് അധികം നല്ലതാണോ എന്ന കാര്യം പലരും ശ്രദ്ധിക്കാറില്ല. നിര്‍ബന്ധമായും രാത്രിയില്‍ നമ്മള്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം,

1. ഹൈ കലോറി അടങ്ങിയ ആഹാരങ്ങള്‍ അങ്ങനെ ഹെവി മീല്‍സ് കഴിക്കാതിരിക്കുക.

2. ചോക്ക്‌ലേറ്റ് പോലുള്ള ഭക്ഷണങ്ങള്‍ രാത്രി കഴിച്ചാല്‍ ഉറക്കത്തെ ബാധിക്കും.

3. ചായയും കാപ്പിയും രാത്രികാലങ്ങളില്‍ ഒഴിവാക്കുക.

4. സോഡ പോലുള്ള അമിതമായ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക

5. ഐസ്‌ക്രീമും രാത്രികാലങ്ങളില്‍ കഴിക്കാതിരിക്കുക

6. പിസ, ബര്‍ഗര്‍ പോലുള്ളവ രാത്രി ഏഴ് മണിക്കു ശേഷം കഴിക്കുന്നത് നല്ലതല്ല.

7. ചിപ്‌സ്, എരിവ് കൂടിയ ആഹാരങ്ങള്‍ രാത്രിയില്‍ കഴിക്കാതിരിക്കുക

8.ടൊമാറ്റോ സോസ് എന്നിവ ഒഴിവാക്കുക

9. മദ്യം രാത്രിയില്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. രാത്രിയില്‍ സ്ഥിരമായി മദ്യപിച്ച് ഉറങ്ങുന്നത് നല്ലതല്ല.

10. ഓറഞ്ച്, മുസമ്പി പോലുള്ള പഴങ്ങള്‍ രാത്രി ഒഴിവാക്കുക

Also Read : മീന്‍ വറുക്കുമ്പോള്‍ കുരുമുളക് ചേര്‍ക്കരുതേ… രുചികൂടാന്‍ ഇതാ ഒരു പൊടിക്കൈ

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News