മുടികൊഴിച്ചില്‍ സഹിക്കാന്‍ കഴിയുന്നില്ലേ ? രാത്രി പാലില്‍ ഇത്‌ചേര്‍ത്ത് കുടിക്കൂ…

ചുട്ടുപൊള്ളുന്ന ഈ വേനല്‍ക്കാലത്ത് നമ്മള്‍ നേരിടുന്ന അതികഠിനമായ മുടികൊഴിച്ചില്‍. പല തരം എണ്ണകള്‍ ട്രൈ ചെയ്ത് നോക്കിയിട്ടും പലര്‍ക്കും ഫലം കാണാറില്ല. അത്തരത്തില്‍ മുടികൊഴിച്ചില്‍ നേരിടുന്നവര്‍ക്കുള്ള കുറച്ച് ബ്യൂട്ടി ടിപിസ് ആണ് ചുവടെ കൊടുത്തിരിക്കുന്നത്.

രാത്രി പാല്‍ കുടിക്കുമ്പോള്‍ അതിലേക്ക് ഒരു നുള്ള് ജതിക്ക ചേര്‍ക്കാം. ജാതിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി6, ഫോളിക് ആസിഡ്, മഗ്നീഷ്യം എന്നിവ മുടികൊഴിച്ചില്‍ തടയാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. നെയ്യ്, മഞ്ഞള്‍, തൈര് എന്നിവയും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുമെന്നാണ് പോഷകാഹാര വിദഗ്ധര്‍ പറയുന്നത്.

Also Read: അവലും മുട്ടയുമുണ്ടോ ? ഉഴുന്നുവടയേക്കാള്‍ കിടിലന്‍ വട റെഡി

ഉലുവ, ഗാര്‍ഡന്‍ ക്രെസ് വിത്തുകള്‍ (ആശാളി), ജാതിക്ക എന്നിവയാണ് അവ. മത്തങ്ങ പോലുള്ള വെജിറ്റേറിയന്‍ വിഭവങ്ങള്‍ പാകം ചെയ്യുമ്പോള്‍ ഉലുവ ചേര്‍ത്ത് ഉണ്ടാക്കാം. റായ്ത്ത പോലുള്ള സൈഡ് ഡിഷുകളിലും ഉലുവ ചേര്‍ക്കുന്നത് നല്ലതാണ്. ഉലുവയും ചെറു ചൂട് വെളിച്ചെണ്ണയും ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചതിന് ശേഷം പിറ്റേദിവസം കഴുകികളയുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

ആശാളി വെള്ളത്തില്‍ കുതിര്‍ത്ത് രാത്രിയില്‍ പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. കോക്കനട്ട് ലഡ്ഡു പോലുള്ള വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ ആശാളി ചേര്‍ക്കുന്നതും നല്ലതാണ്. ധാരാളം അയണ്‍ അടങ്ങിയതാണ് ആശാളി. ഇത് കീമോ ചികിത്സയെത്തുടര്‍ന്നുണ്ടാകുന്ന മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News