രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ചൂടുവെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതുകൂടി അറിയുക

വെള്ളം കുടിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. രാത്രിയിലും പകലുമൊക്കെ ധാരാളം വെള്ളം കുടിക്കാന്‍ ഡോക്ടര്‍മാര്‍ നമുക്ക് നിര്‍ദേശം നല്‍കാറുമുണ്ട്. തണുത്ത വെള്ളത്തേക്കാള്‍ ചൂട് വെള്ളം കുടിക്കുന്നതാണ് ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലത്. രാത്രി ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തും.

ചൂടുവെള്ളമാണോ തണുത്തവെള്ളമാണോ ഉറങ്ങുന്നതിന് മുമ്പ് കുടിക്കാന്‍ നല്ലത് എന്നത് എല്ലാവര്‍ക്കുമുള്ള സംശയമാണ്. ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉറങ്ങുന്നതിനുമുമ്പ് ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് രാത്രി മുഴുവന്‍ ജലാംശം നിലനിര്‍ത്തുകയും ശരീരത്തിലെ അനാവശ്യമായ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും. തന്നെയുമല്ല രാത്രിയില്‍ ചൂടം വെള്ളം കുടിക്കുന്നതിലൂടെ വയറുവേദന, മലബന്ധമോ ഒഴിവാക്കാന്‍ ഇത് സഹായിച്ചേക്കാം.

Also Read : ഉരുഴക്കിഴങ്ങും തക്കാളിയുമുണ്ടെങ്കില്‍ ഇതാ ഒരു കിടിലന്‍ മസാലക്കറി

ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് ജലാംശം നിലനിര്‍ത്തുകയും ചര്‍മ്മം മൃദുലമാക്കാനും തിളങ്ങാനും സഹായിക്കുന്നു. എന്നാല്‍ ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പേ വെള്ളം കുടിക്കുന്നതും നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരും ഡോക്ടര്‍മാരും പറയുന്നത്. ഉറങ്ങാന്‍ പോകുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം.

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വെള്ളം കുടിക്കുന്നത് രാത്രിയില്‍ ഇടക്കിടക്ക് മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാക്കും. മൂത്രമൊഴിക്കാന്‍ ഒന്നിലധികം തവണ എഴുന്നേല്‍ക്കേണ്ടി വന്നാല്‍ അത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. തുടര്‍ന്ന് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, പ്രമേഹം, പൊണ്ണത്തടി, വിഷാദം എന്നിവയ്ക്ക് കാരണമാകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration