രാവിലെ വെറും വയറ്റില്‍ തൈര് കഴിക്കാറുണ്ടോ? ഇല്ലെങ്കില്‍ നിര്‍ബന്ധമായി ഇതുകൂടി അറിയുക

രാവിലെ വെറും വയറ്റില്‍ തൈര് കഴിക്കാറുണ്ടോ നിങ്ങള്‍? ഇല്ലെങ്കില്‍ ഇന്നുമുതല്‍ ശീലമാക്കുന്നതാണ് നല്ലത്. കാരണം രാവിലെ വെറും വയറ്റില്‍ തൈര് കഴിക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനും  നല്ലതാണ്. രാവിലെ തൈര് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ നോക്കിയാലോ ?

ദഹന പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് തൈര് മികച്ച ഒരു പരിഹാര മാര്‍ഗമാണ്. ഇത് വയറു വീര്‍ക്കല്‍ മറ്റ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം നല്‍കുന്നു.

വിറ്റാമിന്‍ ആഗിരണം ചെയ്യുന്നതിന് ഏറ്റവും പറ്റിയ ഒരു പദാര്‍ത്ഥമാണ് തൈര്. ഇത് ശരീരത്തിലെ മിനറല്‍സിനേയും മറ്റും ശരീരത്തിന് സഹായിക്കുന്ന രീതിയില്‍ ആക്കി മാറ്റുന്നു.

ആരോഗ്യസംരക്ഷണത്തിനായി തൈര് ഉപയോഗിക്കാം. ഇതിലുള്ള ഉയര്‍ന്ന അളവിലെ കാല്‍സ്യത്തിന്റെ അളവ് ആരോഗ്യത്തിന് മികച്ചതാണ്.

ഊര്‍ജ്ജം നല്‍കുന്ന കാര്യത്തിലും മികച്ച് നില്‍ക്കുന്ന ഒന്നാണ് തൈര്. ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ നിലനില്‍ക്കാന്‍ തൈര് സഹായിക്കുന്നു.

Also Read : വഴുതനങ്ങയും റവയുമുണ്ടോ? ഒരു കിടിലന്‍ സ്‌നാക്‌സ് റെഡി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തൈര് സഹായിക്കുന്നു. ജലദോഷം, പനി എന്നീ പ്രശ്‌നങ്ങളെയെല്ലാം ഇത് ഇല്ലാതാക്കുകയും ചെയ്യുന്നു.

തടി കുറക്കുന്നതിനും ശരീരത്തിലെ ഫാറ്റ് കുറക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് തൈര്. തൈരില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

കൊഴുപ്പിന്റെ നല്ല രൂപമാണ് തൈര്. അതുകൊണ്ട് തൈരിലെ കൊഴുപ്പ് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം സഹായിക്കുന്നു.

കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ രാവിലെ തന്നെ അല്‍പം തൈര് കഴിക്കുന്നത് മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News