രാത്രിയില്‍ അമിതമായി ഉറങ്ങുന്നവരാണോ നിങ്ങള്‍? പണി വരുന്നതിങ്ങനെ !

നമ്മളില്‍ പലരും രാത്രിയില്‍ അമിതമായി ഉറങ്ങുന്നവരായിരിക്കും. എന്നാല്‍ അത് ശരീരത്തിന് അത്ര നല്ലതല്ല. ഒരു ദിവസം അമിതമായി ഉറങ്ങുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും.

ദിവസവും ഒമ്പതും പത്തും മണിക്കൂര്‍ ഉറങ്ങുന്നവരില്‍ ഏഴും എട്ടും മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സാധാരണ ലഭിക്കേണ്ടതിലും കൂടുതല്‍ ഉറങ്ങുന്നവരില്‍ തലവേദന സ്ഥിരമായി കാണാറുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പകല്‍സമയത്ത് കൂടുതലുറങ്ങി രാത്രിയില്‍ ഉറക്കം തടസ്സപ്പെടുന്നവരില്‍ തൊട്ടടുത്ത ദിവസം രാവിലെ തലവേദന കൂടുതലായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഉറക്കം കൂടുതലായവരില്‍ പലരും പുറംവേദന മൂലമുള്ള അസ്വസ്ഥകളും അനുഭവിക്കുന്നവരാകും. ഇത് കൊണ്ട് തന്നെ ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യസമയം പാലിക്കുകയും ദിവസവും 7-8 മണിക്കൂര്‍ ഉറക്കം ഉറപ്പുവരുത്തുകയും ചെയ്യുക.

Also Read : സംസ്ഥാനത്ത് ചൂട് കടുക്കുന്നു; അടുത്ത മാസം പകുതിയോടെ വേനല്‍മഴ

ദിവസവും വ്യായാമം ചെയ്യുക. വൈകുന്നേരം ഉറക്കത്തിന് തൊട്ടുമുമ്പ് വ്യായാമം ഒഴിവാക്കുക. പകല്‍നേരത്ത് ഉറങ്ങുന്നത് ഒഴിവാക്കുക. ഉച്ച ഉറക്കം നിര്‍ബന്ധമുള്ളവര്‍ അത് 30-45 മിനിറ്റ് കഴിയാതെ നോക്കുക.ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ടി.വി., ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.

ഉറങ്ങുന്ന മുറി നിശ്ശബ്ദവും ഇരുണ്ടതും തണുപ്പുള്ളതും ആണെന്ന് ഉറപ്പുവരുത്തുക, കിടക്കാന്‍ പോകുന്നതിന് മുമ്പ് ചായയും കാപ്പിയും ഒഴിവാക്കുക. കട്ടിലില്‍ കിടന്ന് ഭക്ഷണം കഴിക്കുകയോ, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യരുത്. മദ്യം ഉപയോഗിക്കരുത്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ധാരാളം ഭക്ഷണം കഴിക്കരുത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News