മഞ്ഞള്‍പ്പൊടിയും വെളുത്തുള്ളിയും വേണ്ട ! ഉറക്കക്കുറവിന് പാലും നെയ്യും കൊണ്ടൊരു വിദ്യ

നമ്മളില്‍ പലര്‍ക്കുമുള്ള ശീലമാണ് രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്ന ശീലം. പലരും പാലില്‍ ബദാമും ബൂസ്റ്റും മഞ്ഞള്‍പ്പൊടിയുമെല്ലാം ചേര്‍ത്ത് പാല് കുടിക്കാറുമുണ്ട്. എന്നാല്‍ ഇതുവരെ ആരും ചൂട് പാലില്‍ നെയ് ചേര്‍ത്ത് കുടിച്ച് ശീലിച്ചിട്ടുണ്ടാകില്ല. പാലില്‍ നെയ് ചേര്‍ത്ത് കുടിക്കുന്നതിലൂടെ സന്ധികളുടെ ആരോഗ്യം, പ്രതിരോധശേഷി, ചര്‍മസംരക്ഷണം, ദഹനം എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

പാലില്‍ നെയ് ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ സഹായിക്കും. പാലിലും നെയ്യിലും ട്രിപ്റ്റഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് റിലാക്‌സ് ചെയ്യാനും ഉറങ്ങാനും സഹായിക്കും

പാലില്‍ നെയ് ചേര്‍ത്ത് കുടിക്കുന്നത് പെട്ടെന്ന് വയറ് നിറഞ്ഞതായി തോന്നിക്കാനും കൂടുതല്‍ കാലറി അകത്തെത്താതിരിക്കാനും സഹായിക്കാനാവും. കൂടാതെ ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ നെയ്യ് സഹായിക്കും. ദഹനനാളത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ബ്യൂട്ടിറിക് ആസിഡ് ധാരാളമായി നെയ്യിലുണ്ട്.

തിളക്കമുള്ള ചര്‍മത്തിന് ആവശ്യമായ വൈറ്റമിന്‍ എ, ഡി, ഇ എന്നിവ ഇതിലുണ്ട്. ഇത് ആരോഗ്യത്തിനും ശരീരത്തിനും വളരെ നല്ലതാണ്. ആന്റി ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ ധാരാളമായുള്ള ഒമേഗ 3 ഫാറ്റി ആസിഡ് സന്ധിവേദന കുറയ്ക്കും. വാതസംബന്ധമായ ബുദ്ധിമുട്ടുകളില്‍നിന്ന് ആശ്വാസം ലഭിക്കാനും ഈ പാനീയം നല്ലതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News