ഒരിക്കലെങ്കിലും ക്യാരറ്റ് പച്ചയ്ക്ക് കഴിച്ചിട്ടുള്ളവരാണോ നിങ്ങള്‍ ? എങ്കില്‍ ഇത് നിര്‍ബന്ധമായും അറിയണം

പച്ചക്കറികള്‍ ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണെന്ന് നമുക്കെല്ലാം അറിയാം. വേവിച്ച് കഴിക്കുന്നതിനേക്കാള്‍ നല്ലത് പച്ചക്കറികള്‍ വെവിക്കാതെ പച്ചയ്ക്ക് കഴിക്കുന്നതാണ്. പച്ചക്കറികളുടെ കൂട്ടത്തില്‍ ആരോഗ്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ക്യാരറ്റ്. കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കും.

ഹോര്‍മോണ്‍ ബാലന്‍സ് ചെയ്യുന്നു

ശരീരത്തില്‍ അധികമുള്ള ഈസ്ട്രജന്‍ പുറന്തള്ളുന്നതിന് കാരറ്റ് വേവിക്കാതെ കഴിക്കുന്നത് സഹായിക്കുന്നു. ഈസ്ട്രജന്റെ അളവ് കൂടുന്നത് മുഖക്കുരു, പി.എം.എസ്., മൂഡ് സ്വിങ്സ് എന്നിവയ്ക്ക് കാരണമാകും. കൂടാതെ, കുടലിലെ സൂക്ഷ്മാണുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും കാരറ്റ് പച്ചയോടെ കഴിക്കുന്നത് സഹായിക്കുന്നു.

വിറ്റാമിന്‍ എയുടെ കലവറ

വിറ്റാമിന്‍ എയുടെ മികച്ച സ്രോതസ്സാണ് കാരറ്റ്. പ്രായപൂര്‍ത്തിയായവര്‍ക്കും നാല് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ദിവസം 700-നും 900 മൈക്രോഗ്രാമിനും ഇടയില്‍ വിറ്റാമിന്‍ എ ആവശ്യമുണ്ട്. ഒരു കാരറ്റ് മുഴുവനായും കഴിക്കുമ്പോള്‍ ആവശ്യമുള്ള വിറ്റാമിന്‍ എ ലഭിക്കുന്നു.

ചര്‍മാരോഗ്യം മെച്ചപ്പെടുത്തുന്നു

ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ കാരറ്റിന്റെ പങ്ക് വളരെ വലുതാണ്. വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവയുടെ മികച്ച സ്രോതസ്സാണ് കരാറ്റ്. ഇത് മുഖക്കുരു വരുന്നത് തടയുകയും ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ കുറയ്ക്കുകയും ചെയ്യുന്നു.

തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം

തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവര്‍ത്തനത്തിന് കാരറ്റിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ സഹായിക്കുന്നു. ഹൈപ്പോതൈറോയിഡിസം ഉള്ളവര്‍ക്ക് കാരറ്റ് പച്ചക്ക് കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News