പല്ല് വേദന സഹിക്കാന്‍ പറ്റുന്നില്ല ? പേരയ്ക്ക ഇങ്ങനെ ഉപയോഗിച്ച് നോക്കൂ…

പേരയ്ക്ക ആരോഗ്യത്തിനും ശരീരത്തിനും വളരെ നല്ലതാണെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ പേരയ്ക്ക ആരോഗ്യത്തിന് മാത്രമല്ല, മറിച്ച് സൗന്ദര്യത്തിനും പല്ലിന്റെ സംരക്ഷണത്തിനും നല്ലതാണ്. പേരയ്ക്കയിലുള്ള വൈറ്റമിന്‍ B3 രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇതിലെ B6 തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും സുഗമമായ പ്രവര്‍ത്തനത്തിന് അത്യുത്തമമാണ്.

ടെന്‍ഷന്‍ അകറ്റാനും പേരയ്ക്ക ഉത്തമമാണ്. പേരയ്ക്കയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകള്‍ അകാലവാര്‍ധക്യം തടഞ്ഞ് അര്‍ബുദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കും. ഇതിലുള്ള വൈറ്റമിന്‍ സി കോശങ്ങളുടെ നാശം തടയാനും സഹായിക്കും.

Also Read : തൊണ്ടയില്‍ മുള്ള് കുടുങ്ങിയോ? പേടിക്കേണ്ട, മുള്ള് പോകാന്‍ ഒരു എളുപ്പവഴി

പേരയ്ക്കയില്‍ ആപ്പിള്‍, ഓറഞ്ച്, മുന്തിരി എന്നിവയിലുള്ള ഷുഗറിനേക്കാള്‍ കുറഞ്ഞ അളവിലാണ് ഷുഗര്‍ ഉള്ളത്. ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പേരയ്ക്കകൊണ്ട് പരിഹരിക്കാം. പല്ലുവേദന, മോണരോഗങ്ങള്‍, വായ്നാറ്റം എന്നിവക്കെല്ലാം പരിഹാരം കാണാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പേരയ്ക്ക.

ഇതിനു പുറമേ പല്ലിന് ആരോഗ്യവും ബലവും നല്‍കുന്നു. പേരയിലകൊണ്ട് ചെലവ് കുറഞ്ഞ രീതിയില്‍ മൗത്ത് വാഷും ഉണ്ടാക്കാന്‍ കഴിയും. ഒരു പിടി പേരയിലയിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം അല്‍പം ഉപ്പു കൂടി ചേര്‍ത്താല്‍ മാത്രം മതി. ഇതു പതിവായി ഉപയോഗിച്ചാല്‍ ദന്തരോഗങ്ങളെ അകറ്റി നിര്‍ത്താനും കഴിയും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News