വീട്ടില്‍ കൊതുകുശല്യം കൊണ്ട് പൊറുതിമുട്ടിയോ ? കൊതുകിനെ തുരത്താന്‍ നാരങ്ങകൊണ്ടൊരു പൊടിക്കൈ

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഗുണം ചെയ്യുന്ന ഒന്നാണ് നാരങ്ങ. സൗന്ദര്യ സംരക്ഷത്തിനും നാരങ്ങ വളരെ ഉത്തമമാണ്. എന്നാല്‍ നാരങ്ങകൊണ്ട് മറ്റൊരു പൊടിക്കൈ പറഞ്ഞുതരാം. നമ്മുടെയൊക്കെ വീടുകളില്‍ വൈകുന്നേരമാകുമ്പോഴേക്കും കൊതുകിന്റെ ശല്യം കൂടും. വീട്ടില്‍ക്കയറുന്ന കൊതുകിനെ തുരത്താന്‍ നാരങ്ങ കൊണ്ടൊരു എളുപ്പവിദ്യയുണ്ട്.

നാരങ്ങയില്‍ കുറെ ഗ്രാമ്പൂ കുത്തിവെയ്ക്കുക. ഇത് ബെഡ്ഡിനടിയില്‍ വെച്ചാല്‍ കൊതുകിനെ അകറ്റാനാവും.

ദുര്‍ഗന്ധമകറ്റാന്‍ നാരങ്ങ ഉത്തമമാണ്. ഏതാനും നാരങ്ങ വെള്ളത്തിലിട്ട് തിളപ്പിച്ച് അതിന്റെ ഗന്ധം മുറിയില്‍ പടരാന്‍ അനുവദിക്കുക.

പല്ലിന് വെണ്‍മ നല്‍കാം. പല്ലിന് പ്രകൃതിദത്തമായ തിളക്കം നല്കാന്‍ നാരങ്ങ നീരും ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് പല്ലില്‍ തേക്കുക.

കീടങ്ങളെ അകറ്റാനുള്ള സ്‌പ്രേ നാരങ്ങ ഉപയോഗിച്ച് തയ്യാറാക്കും. ഏതെങ്കിലും സുഗന്ധതൈലത്തില്‍ കാല്‍ഭാഗം നാരങ്ങനീര് ചേര്‍ക്കുക. ഇതിലേക്ക് ഒലിവ് ഓയിലോ സൂര്യകാന്തി എണ്ണയോ ചേര്‍ക്കുക. ഇത് നന്നായി കുലുക്കി കീടങ്ങളുള്ള ഭാഗത്ത് സ്‌പ്രേ ചെയ്യുന്നത് മികച്ച ഫലം നല്‍കും.

സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗ്ലിസറിനും നാരങ്ങ നീരും. ഏകൈമുട്ടിലെ കറുപ്പിനും കഴുത്തിലെ കറുപ്പിനും പരിഹാരം കാണുന്നതിന് ഗ്ലിസറിനും നാരങ്ങ നീരും സഹായിക്കുന്നു.

Also Read : അരിദോശ കഴിച്ച് മടുത്തോ ? അരിയും ഉഴുന്നും വേണ്ട, ഒരു പഴമുണ്ടെങ്കില്‍ കിടിലന്‍ ദോശ റെഡി

സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീരും പഞ്ചസാരയും. നാരങ്ങ നീരില്‍ പഞ്ചസാര മിക്‌സ് ചെയ്ത് കൈമുട്ടിനു മുകളില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക. പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

വെള്ളരിക്കയും നാരങ്ങ നീരും ഉപയോഗിച്ച് സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ കറുപ്പ് നിറത്തിന് പരിഹാരം കാണുന്നതിനും പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News