നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തൈര്. ചോറിന് പുളിയില്ലാത്ത തൈരകുണ്ടെങ്കില്‍ മറ്റൊരു കറികളും നമുക്ക് ആവശ്യമില്ല. എന്നാല്‍ എല്ലാവര്‍ക്കുമുള്ള ഒരു സംശയമാണ് രാത്രിയില്‍ തൈര് കഴിക്കാമോ എന്നത്. വാസ്തവത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ രാത്രിയിലും തൈര് കഴിച്ചതുകൊണ്ട് പ്രശ്‌നങ്ങള്‍ ഒന്നുമില്ല.
തര് ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിലനിര്‍ത്താനും സഹായിക്കുന്നു. തൈര് കഴിക്കുന്നത് മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക ചെയ്യുന്നു. ഇതിലെ സമ്പന്നമായ പ്രോബയോട്ടിക്, കാല്‍സ്യം അളവ് ഉപാപചയ പ്രവര്‍ത്തനം വര്‍ധിപ്പിച്ച് ബിഎംഐയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
തൈരില്‍ അടങ്ങിയിരിക്കുന്ന ജീവനുള്ളതും ആവശ്യമുള്ളതുമായ ബാക്ടീരിയകള്‍ ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ മാലിന്യങ്ങള്‍ വേഗത്തില്‍ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.ഇതിലെ ലാക്ടോബാസിലസ് ബള്‍ഗാറിക്കസ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. പാലിനേക്കാള്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ സാന്ദ്രീകൃതമാണ് തൈര്.
Also Read : കറികളൊന്നും വേണ്ട! അരിപ്പൊടി മാത്രം കൊണ്ട് ബ്രേക്ക്ഫാസ്റ്റിന് പത്ത് മിനുട്ടിനുള്ളില്‍ കിടിലന്‍ ഐറ്റം
പകലും രാത്രിയും ഏത് സമയത്തും തൈര് കഴിക്കാം. ജലദോഷം പിടിപെടുമെന്ന് കരുതി ആളുകള്‍ സൂര്യാസ്തമയത്തിന് ശേഷം തൈര് കഴിക്കാന്‍ ഭയപ്പെടുന്നു. എന്നാല്‍ ഇതൊന്നും സത്യമല്ല. ഇത് ഒരു വലിയ ദഹന സഹായമാണ്. തൈര് ദിവസവും മൂന്ന് തവണ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരം ഫിറ്റായി നിലനിര്‍ത്താന്‍ സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.
അതേസമയം ദഹനവ്യവസ്ഥ ദുര്‍ബലമായ ആളുകള്‍ രാത്രിയില്‍ തൈര് കഴിക്കുന്നത് കുറയ്ക്കുന്നത് നല്ലതാണ്. പതിവായി അസിഡിറ്റി, ദഹനക്കേട് അല്ലെങ്കില്‍ ആസിഡ് റിഫ്‌ലക്‌സ് എന്നിവയാല്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍, ദഹനം മന്ദഗതിയിലാകുമ്പോള്‍ തൈര് കഴിക്കുന്നത് ഒഴിവാക്കണം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here