റമദാനില്‍ നോമ്പുതുറക്കാന്‍ എന്തുകൊണ്ട് എപ്പോഴും ഈന്തപ്പഴം ? വെറുതെയല്ല, കാരണമുണ്ട് !

റംസാന്‍ സമയത്തെ പ്രധാന ഭക്ഷ്യവിഭവമാണ് ഈന്തപ്പഴം. ഇന്തപ്പഴമില്ലാത്ത ഒരു നോമ്പ്തുറയെ കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ല. എന്നാല്‍ എന്തുകൊണ്ടാണ് റമദാന്‍ സമയത്ത് ഈന്തപ്പഴം ഇത്രയും ഉപയോഗിക്കുന്നതെന്ന് നിങ്ങള്‍ക്കറിയുമോ ? റംസാന്‍ വ്രതത്തിന് ശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാന്‍ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.

ഇന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുള്ള പോഷക ഘടകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നതോടെ അമിത വിശപ്പ് കെടും. മാത്രമല്ല ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം നാടികളെ ഉണര്‍ത്തുകയും ക്ഷീണം ഇല്ലാതാക്കുകയും ചെയ്യും. പേശികളുടെ ആരോഗ്യകത്തിന് ഏറെ ഗുണം ചെയ്യുന്ന ഈന്തപ്പഴത്തില്‍ കാത്സ്യം, സള്‍ഫര്‍, ഫോസ്ഫറസ്, കോപ്പര്‍, മഗ്‌നീഷ്യം എന്നിവ ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു.

നിശാന്ധത തടയാനും ശശക്തിയുള്ള ഫലമാണ് ഈന്തപ്പഴം. സ്വാഭാവിക പഞ്ചസാരകളായ ഗ്ലൂക്കോസ്, സുക്രോസ്, ഫ്രക്ടോസ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഈന്തപ്പഴം കഴിച്ചാല്‍ ക്ഷീണം തളര്‍ച്ച എന്നിവ ഉണ്ടാകില്ല. ഈന്തപ്പഴത്തിലടങ്ങിയ ഇരുമ്പ് വിളര്‍ച്ച തടയുകയും ഫ്‌ലോറിന്‍ പല്ലുകള്‍ക്ക് ബലം നല്‍കുകയും ചെയ്യുന്നതിനാല്‍ സ്ത്രീകളും കുട്ടികളും മിതമായ അളവില്‍ ഇന്തപ്പഴം ദിവസവും ഉപയോഗിക്കുന്നത് നല്ലതാണ്. ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് സുഖപ്രസവത്തിന് സഹായിക്കും.

Also Read : ചൂട് കൂടുതലാണെന്ന് കരുതി, കാണുന്നതെല്ലാം വാങ്ങി കുടിക്കല്ലേ..!; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഈന്തപ്പഴത്തില്‍ മഗ്‌നീഷ്യം ധാരാളമുണ്ട്. ഇത് ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും ഏറെ ഗുണം നല്‍കും. സ്ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക് പോലുള്ളവ തടയും. ഭക്ഷണവും വെള്ളവു ഉപേക്ഷിയ്ക്കുകയാണെങ്കിലും ഈ സമയത്ത് ശരീരത്തില്‍ നിന്നും ടോക്സിനുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി ശരീരം ചെയ്യുന്നുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി ഈന്തപ്പഴവും ഇതിനു സഹായിക്കും.

വിറ്റാമിനുകള്‍ ധാതുക്കള്‍ ഇരുമ്പ്, ഫല്‍റിന്‍ തുടങ്ങിയ പോഷക ഘടകങ്ങള്‍ നിറഞ്ഞ ഫലമാണ് ഇന്തപ്പഴം. അതുകൊണ്ടുതന്നെ ദിവസവും ആഹാരത്തില്‍ ഒരു ഈന്തപ്പഴമെങ്കിലും ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പലതരത്തിലുള്ള അമിനോ ആസിഡുകളാല്‍ സമ്പന്നമായ ഈന്തപ്പഴം ആമാശയ സമ്പന്ധമായ അസുഖങ്ങളെ തടയും. ആമാശ ക്യാന്‍സറിനെ തടയുന്നതില്‍ അമിനോ ആസിഡുകള്‍ അടങ്ങിയ ഭക്ഷണത്തിന് വലിയ പങ്കാണുള്ളത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News