വിണ്ടുകീറാത്ത മനോഹരമായ കാലുകള്‍ക്കിതാ ഒരു പൊടിക്കൈ; ദിവസങ്ങള്‍ക്കുള്ളില്‍ ഫലമറിയാം !

മനോഹരമായ വൃത്തിയുള്ള കാലുകള്‍ എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ പലരുടേയും കാലുകള്‍ക്ക് അത്തരം ഭംഗി ഉണ്ടാകാറില്ല എന്നതാണ് സത്യാവസ്ഥ. ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ എല്ലാവരുടേയും കാലുകള്‍ മനോഹരമാക്കാം. അതിനുള്ള ചില പൊടിക്കൈകളാണ് ചുവടെ,

ഇതാ കാലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ചില പൊടിക്കൈകള്‍. കാലിലെ അണുക്കള്‍ നശിക്കാനായി ദിവസവും ചൂടുവെള്ളത്തില്‍ കാല്‍ കഴുകി വൃത്തിയാക്കുക.

ചെറുനാരങ്ങാ രണ്ടായി മുറിച്ച് കാലില്‍ തേച്ച് പിടിപ്പിച്ച് 15 മിനിറ്റിനുശേഷം കഴുകി കളയുന്നത് കാലുകള്‍ക്ക് നിറം ലഭിക്കാന്‍ നല്ലതാണ്.

രണ്ട് ടീസ്പൂണ്‍ ഒലിവ് എണ്ണയും രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് യോജിപ്പിച്ച മിശ്രിതം കാലില്‍ പുരട്ടി പത്ത് മിനുട്ട് മസ്സാജ് ചെയ്യുക. ശേഷം ചൂടുവെളളത്തില്‍ കാലുകള്‍ കഴുകുക.

Also Read : കണ്ടാല്‍ ഉഴുന്ന് വടയെ പോലെ തോന്നുമെങ്കിലും ഇത് ആള് വേറെയാണ്; ചായയ്‌ക്കൊരുക്കാം ഒരു കിടിലന്‍ ഐറ്റം

ഉപ്പും എണ്ണയും യോജിപ്പിച്ച് മൂന്നുമിനിറ്റ് മസാജ് ചെയ്തതിനുശേഷം അഞ്ചുമിനിറ്റ് ചെറുചൂടുവെളളത്തില്‍ മുക്കി വയ്ക്കുക. അതിനുശേഷം ഒലിവ് ഓയില്‍ കാലില്‍ തേയ്ക്കുന്നത് കാലിനു മൃദുത്വം നല്‍കും.

ഒരു ടീസ്പൂണ്‍ നാരങ്ങാനീരും അല്‍പം പനിനീരും ഒരു ടീസ്പൂണ്‍ കക്കരിനീരും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ഉറങ്ങുന്നതിന് മുമ്പ് കാലുകളില്‍ പുരട്ടുക.

രാവിലെ ഇളം ചൂടുവെളളത്തില്‍ കഴുകുക. പതിവായി ഒരു മാസം ചെയ്താല്‍ നിറമുളള കാലുകള്‍ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here