ചൂടില്‍ നിന്നും മുഖത്തെ സംരക്ഷിക്കാം; വീട്ടിലൊരുക്കാം ഒരു കിടിലന്‍ ഫേഷ്യല്‍

വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു നല്ല ഫേഷ്യല്‍ നമുക്ക് പരിചയപ്പെടാം. ഈ ചൂടത്ത് നമ്മുടെ ചര്‍മം മിനുസമുള്ളതും ഭംഗിയുള്ളതുമക്കാന്‍ വീട്ടില്‍ ഒരു കിടിലന്‍ ഫേഷ്യല്‍ നമുക്ക് ട്രൈ ചെയ്താലോ?

ക്ലെന്‍സിംഗിന് ആവശ്യമുള്ളത്

തേങ്ങാപാല്‍

മഞ്ഞള്‍

മുട്ടയുടെ വെള്ള

ടേബിള്‍സ്പൂണ് തേങ്ങാപാല്‍ മുഖത്ത് നന്നായി എല്ലാ ഭാഗത്തും തേയ്ക്കുക.

മൂന്നു മിനിറ്റോളം തേങ്ങാപാല്‍ മുഖത്ത് മസാജ് ചെയ്യുക.

അതിനു ശേഷം ബാക്കി വന്ന തേങ്ങാപാലിലേക്ക് ഒരു സ്പൂണ്‍ മഞ്ഞളും മുട്ടയുടെ വെള്ളയും ചേര്‍ത്ത് മിക്‌സ് ഉണ്ടാക്കുക.

ഈ മിക്‌സ് മുഖത്ത് തേച്ചു പിടിപ്പിക്കുക.മുഖം നന്നായി കഴുകുക

രണ്ടാമതായി സ്‌ക്രബ്ബിന് ആവശ്യമുള്ളത്

തരിയുള്ള കോഫി പൌഡര്‍

പഞ്ചസാര

തേങ്ങാ പാല്‍

ഇവ മൂന്നും ചേര്‍ത്തുണ്ടാക്കുന്ന മിക്‌സിനെ മുഖത്ത് നന്നായി പുരട്ടുക.

മൂന്നു മിനിട്ടുകള്‍ക്ക് ശേഷം ആവി കൊള്ളുക.

ഒരിക്കല്‍ കൂടി രണ്ടു മിനിറ്റ് മുഖം മസാജ് ചെയ്യുക

മസാജ് ചെയ്യുന്ന വിധം

അലോവേര ജെല്‍ അല്ലെങ്കില്‍ അലോവേര പള്‍പ് അതിലേക്കു വൈറ്റമിന്‍ ഇ ചേര്‍ക്കുക.

ഈ മിക്‌സ് അഞ്ചു മിനിറ്റ് മസാജ് ചെയ്യുക താഴെ നിന്നും മുകളിലേക്ക് വേണം മസാജ് ചെയ്യാന്‍.

താഴേക്ക് മസാജ് ചെയ്യരുത്, ചര്‍മം തൂങ്ങാന്‍ കാരണമാകും.

ഇനി ഫെയ്സ് പായ്ക് ഇടാം

മുള്‍ട്ടാണി മിട്ടി

പപ്പായ

അരിപ്പൊടി

തക്കാളി ജ്യൂസ്

ഈ മിക്‌സ് ഇരുപതു മിനുട്ട് മുഖത്ത് അപ്ലൈ ചെയ്യുക.

വരണ്ട ചര്‍മമാണെങ്കില്‍ കിവി ,പപ്പായ ബട്ടര്‍ഫ്രൂട് എന്നിവ ചേര്‍ത്ത പാക്ക് ഉപയോഗിക്കാം.

സാധാരണ ചര്‍മത്തിന് വാഴപ്പഴം ,പപ്പായ ,ഓറഞ്ച്,തക്കാളി എന്നിവ ചേര്‍ത്തുള്ള പായ്ക്ക് ഇടാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News