ഭക്ഷണത്തിന് എരിവ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍ ? ചൂട് സമയത്ത് എരിവ് കുറച്ചില്ലെങ്കില്‍ പണി വരുന്നതിങ്ങനെ

സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ചൂട് കൂടുന്നതനുസരിച്ച് നമ്മള്‍ നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ട്. ചൂട് സമയത്ത് ഉച്ച നേരങ്ങളില്‍ പൊതുവേ പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്. ധാരാളം വെള്ളം കുടിക്കേണ്ടത് ചൂട് സമയങ്ങളില്‍ നിര്‍ബന്ധമാണ്. എരിവ് കുറഞ്ഞ ഭക്ഷണം കഴിക്കേണ്ടതും ചൂട് സമയത്ത് തന്നെയാണ്.

വെള്ളം കുടിക്കുക

ചര്‍മസംരക്ഷണത്തിനായി ധാരാളം വെള്ളം കുടിക്കണം. പ്രതിദിനം 15 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ദാഹം തോന്നുമ്പോള്‍ മാത്രമല്ല ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ടേയിരിക്കണം. തിളപ്പിച്ചാറിയ വെള്ളം എപ്പോഴും കുപ്പിയില്‍ കരുതുക. തണുത്ത വെള്ളവും ശീതള പാനീയങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ധാരാളം ജലാംശം വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാനാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

എരിവുള്ള ഭക്ഷണം വേണ്ട

സൗന്ദര്യത്തിനും ആരോഗ്യത്തിനുമായി വേനല്‍ക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. വേനല്‍ക്കാലത്ത് സ്‌പൈസി ഫുഡും നോണ്‍ വെജും കുറയ്ക്കാം. ശരീരത്തിന് ചൂടു പകരുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എരിവ്, പുളി, ഉപ്പ് എന്നീ രസങ്ങള്‍. ഇവ ഉഷ്ണ സ്വഭാവം ഉള്ളവരാണ്. ഇവയുടെ കൂടുതലായ ഉപയോഗം ശരീരത്തിന് കൂടുതല്‍ ഉഷണഗുണം പകരുന്നു. അതു കൊണ്ട് ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. ഭക്ഷണം പാകം ചെയ്യുമ്പോള്‍ മസാലകളുടെ ഉപയോഗവും കുറയ്‌ക്കേണ്ടതാണ്.

Also Read : മീനും പച്ചക്കറിയും ഒന്നുമില്ലേ ? ഉള്ളിയും മുളകുമുണ്ടെങ്കില്‍ ചോറിനൊരുക്കാം പുളീം മുളകും…. ഇത് വേറെ ലെവല്‍!

മുഖം ഇടവിട്ട് കഴുകുക

വേനല്‍ക്കാലത്ത് മണിക്കൂറില്‍ ഒരു തവണയെങ്കിലും മുഖം കഴുകയെന്നതാണ് ചര്‍മ സംരക്ഷണത്തിനുള്ള പ്രധാനമാര്‍ഗങ്ങളില്‍ ഒന്ന്. അതുകൊണ്ട് തന്നെ ആവശ്യമില്ലെങ്കില്‍ മേപ്പയ്ക്ക് ഒഴിവാക്കുന്നതായിരിക്കും നല്ലത്. ലിപ്സ്റ്റിക്കിനു പകരം ലിപ് ബാം പുരട്ടാം.

കൈയിലും കാലിലും സണ്‍സ്‌ക്രീന്‍ ഇടുക

മുഖത്തോടൊപ്പം കൈയിലും കാലിലും സണ്‍സ്‌ക്രീന്‍ ഇടാന്‍ മറക്കരുത്. വെയിലത്ത് നിന്നു വന്നതിന് ശേഷം കാലും കയ്യും അരമണിക്കൂര്‍ ഇളം ചൂടുള്ള ഉപ്പുവെള്ളത്തിലിട്ടു വയ്ക്കുക. കുറച്ചു നിറം കുറയുമെങ്കിലും ഷൂ വേനല്‍ക്കാലത്ത് ഒഴിവാക്കുന്നതായിരിക്കും കാലിന്റെ ആരോഗ്യത്തിനു നല്ലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News