പല്ല് വേദനയാണോ പ്രശനം? നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

പല്ലുകളുടെ ആരോഗ്യപ്രശ്‌നത്തെ ഒരിക്കലും നിസ്സാരമായി കാണരുത്. ദന്താരോഗ്യപ്രശ്നങ്ങള്‍ക്ക് ഓരോ ഘട്ടത്തിലും ചികിത്സകള്‍ ലഭ്യമാണ്. തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താല്‍ ചിലവു കുറഞ്ഞതും കൂടുതല്‍ കാലം നിലനില്‍ക്കുന്നതുമായ ചികിത്സ ചെയ്യുവാന്‍ സാധിക്കും. പല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് നാം ജീവിതത്തില്‍ നിര്‍ബന്ധമായും പ്രാധാന്യം കൊടുക്കേണ്ടതുണ്ട്.

ദന്തസംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദിവസവും രണ്ടു നേരം ബ്രഷ് ചെയുകചെയ്യുക, എഴുന്നേറ്റ ഉടനെയും കിടക്കുന്നതിനു മുന്‍പേയും.

സോഫ്റ്റ് ബ്രിസില്‍ ബ്രഷും ഫ്ളോഉറൈഡേറ്റഡ് ടൂത്തപേസ്റ്റും ഉപയോഗിക്കുക.

ബ്രഷ് സൂക്ഷിക്കാന്‍ അധികം ഈര്‍പ്പമില്ലാത്ത ഭാഗം തിരഞ്ഞെടുക്കുക.

എല്ലാ മൂന്നു മാസം കൂടുമ്പോഴും ബ്രഷ് മാറ്റുക.

നാവു വൃത്തിയാക്കാന്‍ ബ്രഷിന്റെ പുറകു വശം ഉപയോഗിക്കുക.

മൗത് വാഷ് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഉപയോഗിക്കുക.

സ്ഥിരമായി ഫ്ളോസ് ചെയ്യുക.

മധുരമുള്ളതും ഒട്ടിപിടിക്കുന്നവയുമായുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മിതമായി ഉപയോഗിക്കുക കഴിച്ചതിനു ശേഷം നന്നായി വായ കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Also Read : രോഗങ്ങള്‍ പിടികൂടാതിരിക്കണോ? പിന്തുടരാം ഈ ശീലങ്ങള്‍

നാര് അടങ്ങിയ പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളമായി ഉള്‍പെടുത്തുക.

പുകവലി മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഉപേക്ഷിക്കുക.

കൃത്രിമ പല്ലുകള്‍ ബ്രഷും മൃദുവായ സോപ്പും ഉപയോഗിച്ച് വൃത്തിയാക്കുക.

മാനസികമായും ശാരീരികമായും കിടപ്പുരോഗികളുടെയും ദന്താരോഗ്യത്തില്‍ ശുശ്രൂഷിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക.

ആറു മാസം കൂടുമ്പോള്‍ ഡെന്റിസ്റ്റിനെ കാണുക.

പാല്‍പ്പല്ലുകളും സ്ഥിരദന്തങ്ങള്‍ പോലെ തന്നെ പ്രധാനമാണ്, കുട്ടികളിലെ ദന്ത സംരക്ഷണം ജനിക്കുമ്പോള്‍ മുതല്‍ തന്നെ ശ്രദ്ധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News