തിളക്കമുള്ള മനോഹരമായ ചുണ്ടുകളോടാണോ പ്രിയം? ഇതാ ഉരുളക്കിഴങ്ങ് കൊണ്ടൊരു നുറുങ്ങുവിദ്യ

മനോഹരമായ തിളക്കമുള്ള ചുണ്ടുകള്‍ എല്ലാവരുടേയും ആഗ്രഹമാണ്. എന്നാല്‍ ഈ ചൂട് കാലാവസ്ഥയില്‍ നമ്മള്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നവും ചുണ്ടിന്റെ സംരക്ഷണം. എന്നാല്‍ ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ ഏത് കാലാവസ്ഥയിലും ചുണ്ടുകള്‍ മനോഹരമായി സംരക്ഷിക്കാന്‍ കഴിയും.

ചുണ്ടിന്റെ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ഉറങ്ങുന്നതിന് മുന്‍പ് നാരങ്ങാനീര് ചുണ്ടില്‍ തേക്കുന്നത് നല്ലതാണ്. ഇടയ്ക്കിടെ ഇത് ചെയ്യുന്നത് ചുണ്ടിന്റെ കറുപ്പ് നിറം മാറ്റാന്‍ സഹായിക്കും.

ശരീരത്തിൽ ജലാംശം നിലനിൽക്കാനായി ദ്രാവകരൂപത്തിലുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കാന്‍ ശ്രദ്ധിക്കുക. വെള്ളവും നന്നായി കുടിക്കണം. ശരീരത്തിൽ ജലാംശം ഉണ്ടാകുന്നതിന് അനുസരിച്ച് ചുണ്ടുകൾ മോയ്സചറൈസ് ആയിരിക്കും.

Also Read : നോക്കണ്ടടാ ഉണ്ണി ഇത് ഉഴുന്നുവടയല്ല ! കിടിലന്‍ രുചിയില്‍ ഒരു വെറൈറ്റി വട

ചുണ്ടിന്റെ നിറം വീണ്ടെടുക്കാന്‍ സഹായിക്കുന്ന മറ്റൊരു പഴവര്‍ഗമാണ് മാതളം. ചെയ്യേണ്ടത്.. ഒരു സ്പൂണ്‍ മാതളം അരച്ചെടുത്ത് പാലുമായി ചേര്‍ത്ത് മിശ്രിതമാക്കിയ ശേഷം ചുണ്ടില്‍ പുരട്ടുക. 2-3 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ചുണ്ടിന് നിറം നല്‍കും.

ഉറങ്ങുന്നതിന് മുന്‍പ് ഉരുളക്കിഴങ്ങ് നീര് ചുണ്ടില്‍ തേച്ചുപിടിപ്പിക്കുന്നതും ചുണ്ടിന്റെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ആപ്പിള്‍ സിഡര്‍ വിനഗര്‍ അല്പം വെള്ളം കലര്‍ത്തി കോട്ടണ്‍ ഉപയോഗിച്ച് ചുണ്ടില്‍ പുരുട്ടുന്നതും ഇരുണ്ട ചുണ്ടുകള്‍ക്ക് നല്ല പ്രതിവിധിയാണ്.

എണ്ണയുപയോഗിച്ച് ദിവസവും ചുണ്ടുകൾ മൃദുവായി മസാജ് ചെയ്യുക. അഞ്ചു മുതൽ പത്തുമിനുട്ടു വരെ മസാജ് ചെയ്യണം. ഇതു ചുണ്ടുകളിലെ രക്തചംക്രമണം വര്‍ധിപ്പിക്കുകയും ചുണ്ടുകളെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.

ലിപ്സ്റ്റിക് ഇടുന്നതിനു മുമ്പായി സൺസ്ക്രീൻ ലിപ്ബാം പുരട്ടണം. ഇതു ലിപ്സ്റ്റിക് ഏറെനേരം ചുണ്ടിൽ നിലനിർത്തും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News