നന്നായി ഉറങ്ങാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ മാനസിക സംഘര്‍ഷങ്ങള്‍ കാരണവും ജോലിസ്ഥലത്തെ പിരിമുറുക്കം കാരണവും പലര്‍ക്കും രാത്രിയില്‍ സ്ഥിരമായി ഉറങ്ങാന്‍ കഴിയുകയില്ല. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ജീവിതത്തില്‍ ശീലമാക്കിയാല്‍ സുഖമായി രാത്രിയില്‍ ഉറങ്ങാം.
വാഴപ്പഴം
മഗ്‌നീഷ്യം, പൊട്ടാസ്യം, ട്രിപ്‌റ്റോ ഫാന്‍ എന്നിവ ധാരാളം അടങ്ങിയ വാഴപ്പഴം പേശികളെ വിശ്രാന്തിയിലാക്കാനും മെലാടോണിന്റെ ഉല്‍പാദനത്തിനും സഹായിക്കുന്നതോടൊപ്പം ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും.
കിവി
കിവിയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളുണ്ട്. സെറോടോണിന്‍, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവയും ധാരാളമുണ്ട്. ഉറക്കരീതികള്‍ നിയന്ത്രിക്കാനും മെച്ചപ്പെട്ട ഉറക്കം ലഭിക്കാനും സഹായിക്കുന്നു.
ബദാം
മഗ്‌നീഷ്യത്തിന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും ഉറവിടമാണ് ബദാം. മസിലുകളെ റിലാക്‌സ് ചെയ്യിക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യും.
Also Read : പരിപ്പുവടയൊക്കെ എന്ത് ? നല്ല കിടിലന്‍ രുചിയില്‍ ഒരു സ്‌പൈസി വടയുണ്ടാക്കാം ഞൊടിയിടയില്‍
യോഗര്‍ട്ട്
ദഹനത്തിനു സഹായിക്കുന്നു. ഉറക്കം തടസ്സപ്പെടുത്തുന്ന അസ്വസ്ഥതകളെ തടയാന്‍ യോഗര്‍ട്ട് സഹായിക്കും. പ്ലെയ്ന്‍ യോഗര്‍ട്ട് ആണ് നല്ലത്.
ഇഞ്ചി
ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി, വയറിലെ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. സുഖമായ ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു.
ഓട്‌സ്
മുഴുധാന്യ ഓട്‌സില്‍ മെലാടോണിന്‍, ഫൈബര്‍, വൈറ്റമിനുകള്‍ തുടങ്ങിയവയുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. രാത്രി മുഴുവന്‍ ഊര്‍ജനില നിലനിര്‍ത്താന്‍ സഹായിക്കുന്നു.
മഞ്ഞള്‍
മഞ്ഞളിലടങ്ങിയ കുര്‍കുമിന്‍ എന്ന സംയുക്തം ഉദരത്തിലെ സൂക്ഷ്മാണുക്കളെ ആരോഗ്യമുള്ളതാക്കുന്നതോടൊപ്പം മെച്ചപ്പെട്ട ഉറക്കത്തിനും സഹായിക്കും.
കൊഴുപ്പുള്ള മത്സ്യം
അയല, മത്തി, കോര തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യം ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കും. തലച്ചറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഉറക്കം നിയന്ത്രിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here