കൂര്‍ക്കംവലിയാണോ പ്രശ്‌നം? ഇക്കാര്യം മാത്രം പരീക്ഷിച്ച് നോക്കൂ

snoring night

നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ ആരോഗ്യപ്രശ്‌നമാണ് രാത്രിയില്‍ ഉറങ്ങുമ്പോഴുള്ള കൂര്‍ക്കംവലി. നമ്മുടെ നിത്യ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൂര്‍ക്കംവലിയെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയും.

കുര്‍ക്കംവലി മാറ്റിയെടുക്കാന്‍ സാധിക്കും. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി….

വ്യായാമം കൃത്യമായി ചെയ്യുക. ഇതു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കഴുത്തിലെ പേശികള്‍ക്ക് ആയാസം കിട്ടുംവിധം പതിവായി വ്യായാമം ചെയ്യുക. ഇത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും.

ശരീര ഭാരം കുറയ്ക്കുന്നത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും. വണ്ണം കൂടുന്നത്, പ്രത്യേകിച്ചും കഴുത്തിനു ചുറ്റും വണ്ണം വയ്ക്കുന്നത് ചിലപ്പോള്‍ കൂര്‍ക്കംവലിക്ക് കാരണമാകും. അതിനാല്‍ ശരീര ഭാരം കുറയ്ക്കാന്‍ ശ്രമിക്കുക.

Also Read : ക്യാരറ്റുണ്ടോ വീട്ടില്‍ ? പല്ലിലെ മഞ്ഞ നിറം ദിവസങ്ങള്‍ക്കുള്ളില്‍ മാറാന്‍ ഒരു എളുപ്പവഴി

രാത്രി ഭക്ഷണം ഏറെ പ്രധാനമാണ്. അത് കഴിയ്ക്കുന്ന സമയവും, എത്രമാത്രം കഴിയ്ക്കുന്നുവെന്നതും പ്രധാനമാണ്. രാത്രിയില്‍ ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് ആഹാരം കഴിക്കണം. ഹെവി ഫുഡ് കഴിച്ച ശേഷം ഉറങ്ങുമ്പോള്‍ ചിലപ്പോള്‍ കൂര്‍ക്കംവലി ഉണ്ടാകാം.

ഉറങ്ങുന്നതിനു മുന്‍പ് അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്കു കാരണമാകുന്നുണ്ട്. മദ്യം തൊണ്ടയിലെ മസിലുകളെ അയയ്ക്കുകയും ഉറക്കം കൂട്ടുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News