ചൂടുകുരു കാരണം സമാധാനമില്ലേ ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യാതാപം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയേറയാണിപ്പോള്‍. ദിവസം കഴിയുംതോറും ചൂട് സഹിക്കാവുന്നതിലും കൂടുതലാണ്.

നിര്‍ജലീകരണ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ചൂടുമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ അവഗണിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കുന്നുണ്ട്.

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില കാര്യങ്ങള്‍

തണുത്ത വെള്ളത്തില്‍ മുക്കിയ കോട്ടന്‍ തുണി കൊണ്ട് ചൂടുകുരു ഉള്ള ഭാഗത്ത് അമര്‍ത്തുന്നത് അസ്വസ്ഥത കുറയ്ക്കും.

സിന്തറ്റിക് വസ്ത്രങ്ങള്‍ ഒഴിവാക്കുക.

കുളി കഴിഞ്ഞ് വെള്ളം മെല്ലെ ഒപ്പിയെടുക്കുക. ശക്തമായി ഉരസരുത്. തുവര്‍ത്തിയ ഉടനെ പെര്‍ഫ്യൂം കലരാത്ത പൗഡര്‍ ദേഹത്ത് തൂവുക.

ശരീരം തണുപ്പിക്കാനായ ലാക്ടോകലാമിന്‍ ലോഷന്‍ പുരട്ടുക.

ഇലക്കറികള്‍ ധാരാളം കഴിക്കുക.

തണ്ണിമത്തന്‍, വെള്ളരിക്ക എന്നിവ കഴിക്കുന്നത് ശരീരം തണുക്കാന്‍ സഹായിക്കും.

ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക. വേപ്പില അരച്ച് പുരട്ടുന്നത് ചൂടുകുരു മൂലമുള്ള ചൊറിച്ചില്‍ ശമിക്കാന്‍ സഹായിക്കും.

ത്രിഫലപ്പൊടി വെള്ളത്തില്‍ ചാലിച്ച് ദേഹത്ത് പുരട്ടിയാല്‍ ചൂടുകുരു മൂലമുള്ള അസ്വസ്ഥത ശമിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News