ക്യാരറ്റുണ്ടോ വീട്ടില്‍ ? പല്ലിലെ മഞ്ഞ നിറം ദിവസങ്ങള്‍ക്കുള്ളില്‍ മാറാന്‍ ഒരു എളുപ്പവഴി

നമ്മള്‍ ഏതൊക്കെ പേസ്റ്റുകള്‍ ഉപയോഗിച്ച് പല്ല് തേച്ചാലും പലരിലെയും പല്ലിലെ മഞ്ഞ നിറം മാറാറില്ല. പല ടിപ്‌സുകളും ട്രിക്കുകളും പരീക്ഷിച്ചാലും പലപ്പോഴും ആ നിറം മാറാറില്ല. ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ പല്ലിലെ മഞ്ഞ നിറം പൂര്‍ണമായും ഒഴിവാക്കാം. അത്തരത്തിലുള്ള ചില ടിപ്‌സുകളാണ് ചുവടെ,

പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് പല്ല് തേക്കുന്നത് എന്തുകൊണ്ടും മഞ്ഞപ്പല്ലെന്ന പ്രശ്നത്തെ നമുക്ക ഇല്ലാതാക്കാം. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു.

നിങ്ങള്‍ എന്നും ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിനൊപ്പം ബേക്കിങ് സോഡപ്പൊടിയോ, ഉപ്പോ, ഹൈഡ്രജന്‍ പെറോക്സൈഡോ ചേര്‍ത്ത് തേക്കുന്നത് നല്ലതാണ്. പല്ല് തേച്ചതിനുശേഷം ചൂടുവെള്ളത്തില്‍ കഴുകുക. ഇതും പല്ല് വെളുപ്പിക്കാന്‍ ഉത്തമമായ മാര്‍ഗ്ഗമാണ്.

Also Read : പച്ചക്കറിയൊന്നും വേണ്ടേ വേണ്ട! നല്ല കുറുകിയ കിടലന്‍ സാമ്പാര്‍ തയ്യാറാക്കാം ഞൊടിയിടയില്‍

ബേക്കിങ് സോഡയില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് പല്ലില്‍ തേക്കാം. കുറച്ചുസമയം കഴിഞ്ഞ് കഴുകികളയാം. ഇതും മഞ്ഞപ്പല്ലിനെ പെട്ടെന്ന് പരിഹാരം നല്‍കുന്ന ഒന്നാണ്. മാത്രമല്ല പല വിധത്തില്‍ ഇത് പല്ലിന്റെ ആരോഗ്യവും ഉറപ്പും സംരക്ഷിക്കുന്നു.

ക്യാരറ്റ് പച്ചക്കറിയായി മാത്രമല്ല ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ക്യാരറ്റ് നീരെടുത്ത് ഇത് കൊണ്ട് പല്ല് തേച്ച് നോക്കൂ. ഒരു രാത്രി കൊണ്ട് തന്നെ നിങ്ങള്‍ക്ക് വ്യത്യാസം കണ്ടെത്താവുന്നതാണ്. ഇത് എല്ലാ വിധത്തിലും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News