ഒരിക്കലെങ്കിലും ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചിട്ടുണ്ടോ? എങ്കില്‍ ഇതി നിര്‍ബന്ധമായും അറിയുക

അടുക്കളയില്‍ നമ്മള്‍ എപ്പോഴും ചെയ്യാറുള്ള ഒരു കാര്യമാണ് ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത്. എന്നാല്‍ അത് ശരീരത്തിനും ആരോഗ്യത്തിനും അപകടമാണെന്ന് അറിയാമെങ്കിലും പലപ്പോഴും അത് നമ്മള്‍ ആവര്‍ത്തിക്കാറുണ്ട്. എന്നാല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് അപകടകരമാണ്.

സൂക്ഷിക്കേണ്ട കാര്യങ്ങള്‍

കഴിവതും രണ്ടിലധികം തവണ ഉപയോഗിച്ച എണ്ണ ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് കൂടുതല്‍ അപകടസാധ്യതകള്‍ ഉണ്ടാക്കിയേക്കും.

എണ്ണ വീണ്ടും ചൂടാക്കുമ്പോള്‍ അത് ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകാന്‍ കാരണമാകും. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

ഒരുപാട് നേരം അടുപ്പില്‍ വച്ച് തിളപ്പിച്ച എണ്ണ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ഇത് വീണ്ടും ചൂടാക്കി പാചകത്തിന് ഉപയോഗിക്കുന്നത് വലിയ തോതിലുള്ള അപകടങ്ങളുണ്ടാക്കിയേക്കും.

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കൂട്ടും.

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ എടുത്തുവയ്ക്കുമ്പോള്‍ അത് നന്നായി ചൂടാറിക്കഴിഞ്ഞ്, അരിച്ച ശേഷം അടച്ചുറപ്പുള്ള ചില്ല് പാത്രത്തിലോ മറ്റോ സൂക്ഷിക്കണം.

അസിഡിറ്റി, ഹൃദ്രോഗം, പാര്‍ക്കിന്‍സണ്‍സ് എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്കും എണ്ണയുടെ വീണ്ടുമുള്ള ഉപയോഗം കാരണമാകും.

Also Read : ചെറുപയര്‍ ഉപയോഗിച്ച് സദ്യയ്ക്ക് വിളമ്പുന്ന അതേ രുചിയില്‍ പരിപ്പുകറിയുണ്ടാക്കാം

എണ്ണയില്‍ ബാക്കി കിടക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന അപടകങ്ങള്‍ ഒഴിവാക്കാനാണിത്.

എണ്ണ വീണ്ടും ഉപയോഗിക്കുമ്പോള്‍ അതിന്റെ കട്ടിയും നിറവും പരിശോധിക്കുക.

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ പിന്നീട് ഉപയോഗിക്കണമെങ്കില്‍ ആദ്യം എണ്ണ നന്നായി തണുപ്പിച്ച ശേഷം അത് വായൂ കടക്കാത്ത ഒരു കുപ്പിയില്‍ ഒഴിച്ച് വയ്ക്കണം. അതിനു മുന്‍പായി അത് അരിച്ചു വയ്ക്കണം. മുന്‍പ് ഉണ്ടാക്കിയ ആഹാരത്തിന്റെ അവശിഷ്ടം ഇതില്‍ കലരരുത്.

നല്ല രീതിയില്‍ ഇരുണ്ട നിറമായ എണ്ണയാണെങ്കില്‍ അത് ഉപയോഗിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. അതുപോലെ തന്നെ നന്നായി കട്ടിയായിരിക്കുന്നുണ്ടെങ്കിലും ഒഴിവാക്കേണ്ടതാണ്.

എണ്ണ വീണ്ടും ചൂടാക്കുമ്പോള്‍ അമിതമായി പുകയുന്നുണ്ടെങ്കില്‍ അപകടമാണെന്ന് മനസ്സിലാക്കുക.

സണ്‍ഫ്‌ലവര്‍ ഓയില്‍, റൈസ്ബ്രാന്‍ ഓയില്‍, എള്ള് എണ്ണ എന്നിവ ഡീപ്പ് ഫ്രൈ ചെയ്യാന്‍ നല്ലതാണ്. എന്നാല്‍ ഒലിവ് എണ്ണ ഒരിക്കലും ഫ്രൈ ചെയ്യാന്‍ നല്ലതല്ല.

ഇതില്‍ എച്ച്.എന്‍.ഇ എന്ന വിഷമയമുള്ള പദാര്‍ത്ഥത്തിന്റെ അളവ് വലിയ തോതിലുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പല രോഗങ്ങള്‍ക്കും ഇത് കാരണമായേക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News