ഈസിയായി തടി കുറക്കാൻ ഇതാ കുറച്ച് ഈസി ടിപ്സ്

തടി കുറയ്ക്കാൻ പാടുപെടുന്നവർ ധാരാളമുണ്ട്, അല്ലെ? കൃത്യമായ വ്യായാമങ്ങളിലേർപ്പെട്ടും ഭക്ഷണം ക്രമീകരിച്ചും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുണ്ട്. അതേസമയം, തടി കൂടുന്നു എന്ന് പരാതി പറയുകയും അത് കുറയ്ക്കാൻ സഹായിക്കുന്ന മറ്റ് മാർഗ്ഗങ്ങളൊക്കെ മടി മൂലം ചെയ്യാതെ കഴിയുന്നവരുമുണ്ട്. പലപ്പോഴും ഇവർ പറയുന്ന പ്രധാന കാരണം സമയക്കുറവാണ് എന്നാണ്. വ്യായാമം ചെയ്യാനൊന്നും നേരമില്ല എന്ന് പറയുന്നവർക്ക് വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന 10 കാര്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

1. പ്രഭാത ഭക്ഷണത്തിന് ഓട്സ് ഉൾപ്പെടുത്താവുന്നതാണ്.

2 . ഭക്ഷണം എല്ലായ്‌പോഴും അറിഞ്ഞ് കഴിക്കാൻ ശ്രദ്ധിക്കുക. വയർ നിറഞ്ഞിട്ടും വീണ്ടും കഴിച്ചുകൊണ്ടേയിരിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകും എന്ന് മനസ്സിലാക്കി വേണം കഴിക്കാൻ. ടിവിയുടെ മുമ്പിലിരുന്നും ഫോൺ നോക്കിക്കൊണ്ടുമൊക്കെ കഴിക്കുന്നത് ഒഴിവാക്കുക. ഇത് ചിലപ്പോഴെങ്കിലും നിയന്ത്രണമില്ലാതെ കഴിക്കുന്നതിന് കാരണമാകാം.

3 . ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവയൊക്കെ പരമാവധി ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങൾ രുചികരമാണെങ്കിലും ആരോഗ്യത്തിന് വളരെ ദോഷം സൃഷ്ടിക്കുന്നു. കഴിക്കണമെന്ന് തോന്നിയാൽ മാസത്തിൽ ഒന്നായി ചുരുക്കുക.

4 . ഒലിവ് ഓയിലിൽ തയ്യാറാക്കിയെടുത്ത ഭക്ഷണം മികച്ച ഹെൽത്തി ഓപ്ഷൻ ആണ്. ആ വിധത്തിൽ പാകം ചെയ്തെടുത്ത ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

5 . ഇടയ്ക്കിടക്ക് ഭക്ഷണം കഴിക്കുമ്പോൾ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. പകരം നട്സ് കഴിക്കാവുന്നതാണ്.

6. നിങ്ങളുടെ പ്രധാന ആഹാരത്തിനു മുമ്പ് രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് വയർ നിറഞ്ഞിരിക്കുന്ന പ്രതീതി നിങ്ങളിൽ സൃഷ്ടിക്കും. തന്മൂലം അധികം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.

7 . കറുവപ്പട്ടയോ പെരുംജീരകമോ ഇട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിച്ചാൽ ആരോഗ്യത്തിനും ഗുണപ്രദമാകും.

8 . രാത്രി ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. എട്ട് മണിക്ക് മുമ്പായി കഴിക്കുന്നതാണ് ഉചിതമായ സമയം. ഇനി അഥവാ അതിനു ശേഷം വിശക്കുകയാണെങ്കിൽ ഒരു ആപ്പിൾ കഴിക്കുകയോ അല്ലെങ്കിൽ പാട കളഞ്ഞ ഒരു ഗ്ലാസ് പാൽ കുടിക്കുകയോ ആവാം.

9 . നിങ്ങൾക്ക് ഡാൻസ് ഇഷ്ടമാണോ? എങ്കിൽ ഒരു വ്യായാമത്തിനും പോകേണ്ട. വീട്ടിലിരിക്കുമ്പോൾ തന്നെ നിങ്ങൾക്ക് ഇഷ്ടമുള്ള പാട്ട് വെച്ച് അതിനനുസരിച്ച് ചുവട് വെച്ച് നോക്കൂ.

10 . മാനസിക പിരിമുറുക്കം ശരീരഭാരം വർദ്ധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് സ്ട്രെസ് ഒഴിവാക്കുക. മാനസിക പിരിമുറുക്കം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ നിന്ന് പരമാവധി വിട്ട് നിൽക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News