ആരോഗ്യം സൂക്ഷിക്കൂ… അധികമായാല്‍ മഞ്ഞളും ‘വിഷം’

അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ല് നാം കേട്ടിട്ടുണ്ട്. അധികമായാല്‍ അമൃത് മാത്രമല്ല എല്ലാം വിഷമാണ്.അധികമായാല്‍ മഞ്ഞളും ‘വിഷ’മാണെന്നാണ് പഠനം പറയുന്നത്.ഭക്ഷണമുണ്ടാക്കുമ്പോള്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് വിഭവത്തിന് നിറം തരിക മാത്രമല്ല, പോഷകഗുണങ്ങളും ഇരട്ടിയാക്കും. ഔഷധഗുണങ്ങള്‍ ഏറെയുള്ളതിനാല്‍ ആയുര്‍വേദത്തില്‍ ഒരു മരുന്നായാണ് മഞ്ഞളിനെ കാണുന്നത്. അണുബാധ, ദഹനക്കുറവ്, ചര്‍മ്മ രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മഞ്ഞള്‍ ഒരു പരിഹാരമാണ്. രക്തത്തെ ശുദ്ധീകരിക്കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും മഞ്ഞള്‍ ഉത്തമമാണ്.

ALSO READ ഏഷ്യയിലെ ആദ്യത്തെ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന് ജനുവരി 15 മുതല്‍ തുടക്കം

എന്നാല്‍ അമിതമായി ഉപയോഗിച്ചാല്‍ ഗുണത്തെക്കാള്‍ ഏറെ ദോഷമായിരിക്കും ഫലം. മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ മിതമായി ഉപയോഗിക്കണം. ദിവസേന അഞ്ച് മുതല്‍ 10 ഗ്രാമില്‍ കൂടാന്‍ മഞ്ഞള്‍ ശരീരത്തിനുള്ളില്‍ ചെല്ലാന്‍ പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒരു പരിധിക്കപ്പുറം മഞ്ഞള്‍ ശരീരത്തിനുള്ളില്‍ ചെന്നാല്‍ ശരീരം അത് നിരസിക്കുകയും വിഷമാവുകയും ചെയ്യും. അളവു പോലെ തന്നെ പ്രധാനമാണ് ഗുണമേന്മയും. ജൈവ മഞ്ഞള്‍ ഉപയോഗിക്കുന്നതാണ് എല്ലായ്പ്പോഴും ഗുണകരം.

ALSO READബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം നടത്തിയത് വലിയ തട്ടിപ്പ്: സുപ്രീം കോടതി

മഞ്ഞളില്‍ അടങ്ങിയ കുര്‍ക്കുമിന്‍, ദഹനപ്രക്രീയ പതുക്കെയാക്കി ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തു കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇത് കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാല്‍ വരണ്ട ചര്‍മ്മം, ഭാരക്കുറവ് നേരിടുന്നവര്‍, പ്രമേഹ രോഗികള്‍ മഞ്ഞള്‍ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News