ചിക്കനും ബീഫും ഫിഷുമൊക്കെ കൊണ്ടല്ലേ എല്ലായിപ്പോഴും ബിരിയാണി ഉണ്ടാക്കുന്നത്. എന്നാൽ ഇത്തവണ വളരെ വ്യത്യസ്തമായ ഒരു ബിരിയാണി ഉണ്ടാക്കിയാലോ. നാട്ടിലെ കടകളിലൊക്കെ സുലഭമായി ലഭിക്കുന്ന ഒന്നാണ് കൂൺ അഥവാ മഷ്‌റൂം . പോഷകങ്ങൾ, പ്രോട്ടീനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ കൂൺ കൊണ്ട് ഒരു രുചികരമായ ബിരിയാണി തയ്യാറാക്കാം. ഇതിന് ആവശ്യം വേണ്ട ചേരുവകൾ
കൂണ്‍-അരക്കിലോ
ബിരിയാണി അരി-രണ്ടു കപ്പ്
നെയ്യ്
ഉണക്കമുന്തിരി
കശുവണ്ടിപ്പരിപ്പ്
സവാള-4
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
പെരുജീരകപ്പൊടി-1 ടീ സ്പൂണ്‍
ഗരം മസാല-1 ടീ സ്പൂണ്‍
മല്ലിയില- ഒരു പിടി
ഉപ്പ്- ആവശ്യത്തിന്
also read: തനി ഒന്നൊന്നര നാടൻ ചമ്മന്തി! ചൂട് ചോറിനൊപ്പം ഇതായൊരു കിടിലൻ കോമ്പിനേഷൻ
ബിരിയാണി അരി കഴുകി പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. കൂണ്‍ കഴുകി വൃത്തിയാക്കി നീളത്തില്‍ അരിയണം. ഇതില്‍ ഉപ്പ്, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകപ്പൊടി, ഗരം മസാലപ്പൊടി എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കണം. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് നെയ്യൊഴിയ്ക്കുക. ഇതിലേക്ക് സവാളയിട്ട് വഴറ്റണം. ശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ചേര്‍ക്കുക. ഇത് നന്നായി വഴറ്റി വേവിച്ചു വച്ചിരിക്കുന്ന കൂണ്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കണം. വേവിച്ചു വച്ചിരിക്കുന്ന ചോറില്‍ ഈ മസാല ചേര്‍ത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കണം. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ നെയ്യില്‍ വറുത്തതും മല്ലിയിലയും കൂടി ചേർക്കുക. രുചികരമായ കൂൺ ബിരിയാണി തയ്യാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here