ഹെൽത്തി ഷവർമ കഴിക്കാം

food

വൈകുന്നേരം കഴിക്കാനായി കിടിലം ഒരു ഷവർമ ഉണ്ടാക്കിയാലോ.കുട്ടികൾക്കൊക്കെ കൊടുക്കാൻ പറ്റിയ ഈ ഷവർമ ഹെൽത്തിയാണ്. കടയിലെ ഷവർമയൊക്കെ കഴിച്ച് വെറുതെ ആരോഗ്യം ചീത്തയാക്കണ്ട. വളരെ ഹെൽത്തിയായിട്ടുള്ള ഈ ഷവർമ കഴിച്ച് ആരോഗ്യ പ്രശനമുണ്ടാകുമെന്ന് പേടിയും വേണ്ട. വീട്ടിലെ കുറച്ച് സാധനങ്ങൾ കൊണ്ട് തന്നെ രുചികരമായ ഈ ഷവർമ സ്നാക്ക്സ് തയ്യാറാക്കാം. അതിനായി ആവശ്യം വേണ്ട ചേരുവകൾ
ഗോതമ്പ് മാവ് – ഒരു കപ്പ്
സവാള – 1
ചെറുപയർ – അര കപ്പ്
വെളിച്ചെണ്ണ – ഒരു ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – ഒരു ടീസ്പൂൺ
പച്ചമുളക് – 1
കുരുമുളകുപൊടി – അര ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്
ആവശ്യത്തിന് ഉപ്പ്
ചീസ് – 1
മഞ്ഞൾപൊടി _ കാൽ ടീ സ്പൂൺ
മുട്ട -2
എണ്ണ – ആവശ്യത്തിന്

തയ്യാറാക്കാനായി ആദ്യം ചെറുപയർ വെള്ളത്തിൽ കുതിർത്തി വയ്ക്കണം. ശേഷം അത് കുക്കറിലിട്ട് പച്ചമുളക്, കുറച്ച് മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക.ഒരു പാത്രത്തിൽ ഗോതമ്പ് മാവ്, ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ എന്നിവ ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. ഇത് കുറച്ചുനേരം മാറ്റിവയ്ക്കാം.

ഈ സമയത്ത് ഫില്ലിങ്‌സിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ച് എണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി, ചെറുതായി അരിഞ്ഞെടുത്ത സവാള, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. അതിലേക്ക് വേവിച്ച ചെറുപയർ കൂടി ചേർക്കാം. ഇതൊന്നു മിക്സ് ആയി വരുമ്പോൾ രണ്ട് മുട്ട കൂടി ചെറുപയറിലേക്ക് പൊട്ടിച്ചൊഴിക്കാം. കുറച്ച് കുരുമുളകുപൊടി കൂടി സമയത്ത് മുട്ടയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും നല്ലതുപോലെ മിക്സ് ആയി പച്ചമണം പോയി കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം.

also read: പരമ്പരാഗത രുചിയിൽ ഉണ്ടാക്കാം അച്ചപ്പം എളുപ്പത്തിൽ
തയ്യാറാക്കി വെച്ച ഗോതമ്പ് മാവ് ചപ്പാത്തിക്ക് പരത്തുന്ന രീതിയിൽ വട്ടത്തിൽ പരത്തി അതിന്റെ നടുക്കായി ഉണ്ടാക്കിവെച്ച ഫില്ലിംഗ്സ് പരത്തി വച്ചു കൊടുക്കുക. മുകളിലായി ചീസ് കൂടി വിതറി കൊടുക്കാവുന്നതാണ്. ശേഷം മാവിന്റെ നടുഭാഗം മടക്കി നാലു ഭാഗവും കൈ ഉപയോഗിച്ച് പ്രസ്സ് ചെയ്യുക. പാൻ അടുപ്പത്തുവെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച മാവ് ഇട്ട് രണ്ടുവശവും നല്ലതുപോലെ ചുട്ടെടുക്കുക. രുചികരമായ ഹെൽത്തിയായ സ്നാക്ക്സ് തയ്യാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News