ശരീരഭാരം കൂട്ടാൻ ഈ സ്മൂത്തി പരീക്ഷിക്കൂ…

ശരീരഭാരം എങ്ങനെയെങ്കിലും കൂട്ടാനായി പലരും കടുത്ത പരിശ്രമത്തിലാണ്. ഭക്ഷണക്രമം ശരീരഭാരത്തെ സ്വാധീനിക്കുന്ന വലിയൊരു ഘടകമാണ്. എങ്കിൽപ്പിന്നെ ശരീരഭാരം കൂട്ടാൻ സഹായിക്കുന്ന നല്ലൊരു സ്മൂത്തി നമുക്ക് പരീക്ഷിച്ചാലോ? എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ചേരുവകള്‍

ഒരു കപ്പ് വൈറ്റ് ഓട്‌സ്
രണ്ട് വാഴപ്പഴം
ഒന്നര കപ്പ് പാല്‍
മൂന്ന് ടീസ്പൂണ്‍ തേന്‍
രണ്ട് ടീസ്പൂണ്‍ പീനെട്ട് ബട്ടര്‍

തയ്യാറാക്കേണ്ട വിധം

വളരെ എളുപ്പത്തിൽ നമുക്ക് ഈ സ്മൂത്തി തയാറാക്കാവുന്നതേയുള്ളൂ. ആദ്യം മിക്‌സിയുടെ ജാറില്‍ വാഴപ്പഴം, ഓട്‌സ്, പീനെട്ട് ബട്ടര്‍, തേന്‍, പാല്‍ എന്നിവയിട്ട് നന്നായി അടിച്ചെടുക്കണം. ആവശ്യമെങ്കില്‍ ഐസും ചേര്‍ക്കാം. സ്മൂത്തി റെഡി. ഇതൊരു ഹെല്‍ത്തി ഡ്രിങ്കും കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News