ആരോഗ്യ ഗുണങ്ങലുടെ കാര്യത്തല്‍ ഒന്നാംസ്ഥാനത്ത് നിക്കുന്ന ഒന്നാണ് കറിവേപ്പില. കറിക്ക് ഉപയോഗിക്കുക എന്നതിലപ്പുറം നിരവധി ഗുണങ്ങളടങ്ങിയിട്ടുണ്ട് കറിവേപ്പിലയില്‍. രാവിലെ വെറും വയറ്റില്‍ കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
Also Read: ഒരേ ഒരു വഴുതനങ്ങ മതി; ചപ്പാത്തിക്കൊരുക്കാം ഒരു കിടിലന്‍ കറി
രാവിലെ വെറും വയറ്റില്‍ കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഗ്യാസ്, വയറു വീര്‍ത്തിരിക്കുക, അസിഡിറ്റി തുടങ്ങിയ ദഹന സംബന്ധമായ പ്രശ്നങ്ങളെ തടയാനും മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനാല്‍. പ്രമേഹ രോഗികള്‍ക്കും കറിവേപ്പിലയിട്ട വെള്ളം കുടിക്കാം.
ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് സഹായിക്കും. കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്.
വിറ്റാമിന്‍ എ യുള്ളതിനാല്‍. ദിവസേന കറിവേപ്പിലയിട്ടെ വെള്ളം കുടിക്കുന്നത് കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാനും സഹായിക്കും.
കറിവേപ്പിലയില്‍ അടങ്ങിയ വിറ്റാമിന്‍ ബിയും മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്താനും മുടിയുടെ അകാല നരയെ തടയുകയും ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here