കറി വേണ്ട; ബ്രേക്ഫാസ്റ്റിനു ഹെൽത്തി ചപ്പാത്തി ഉണ്ടാക്കാം

chappathi

പലർക്കും ബ്രേക്ഫാസ്റ്റിനു കറി ഉണ്ടാക്കുക എന്നതാണ് വളരെ ബുദ്ധിമുട്ടുള്ള ജോലി. ചപ്പാത്തിക്കും മറ്റും കറിയില്ലാതെ കഴിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഇനി കറി ഇല്ലാതെ കിടിലം സോഫ്റ്റായ ഒരു വിഭവം ഉണ്ടാക്കിയാലോ.

അതിനായി വേണ്ട ചേരുവകൾ
ഗോതമ്പ് പൊടി- മൂന്നു കപ്പ്
സവാള – 1 ,2 എണ്ണം
പച്ചമുളക് – എരിവിന്
കറിവേപ്പില -ആവശ്യത്തിന്
ജീരകം കാൽ ടീ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -അര ടീസ്പൂൺ
ഉപ്പ് -കാൽ ടീസ്പൂൺ
വെളിച്ചെണ്ണ- കാൽ ടീസ്പൂൺ
വെള്ളം- ആവശ്യത്തിന്
മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
ചില്ലി ഫ്ലേക്സ് – കാൽ ടീസ്പൂൺ
മല്ലിപ്പൊടി-കാൽ ടീസ്പൂൺ
ചിക്കൻ മസാല-കാൽ ടീസ്പൂൺ
കാബേജ് – കാൽ കപ്പ്
ക്യാരറ്റ് – ഒരെണ്ണം അരിഞ്ഞത്
ബീൻസ് – ഒന്നോ രണ്ടോ ചെറുതായി അരിഞ്ഞത്

ALSO READ: കൊതിയൂറും ഡ്രൈ ബീഫ് ഫ്രൈ

തയ്യാറാക്കുന്നതിനായി ഗോതമ്പ് മാവ് കുഴച്ചെടുക്കണം. അതിനായി ഗോതമ്പ് പൊടിയിലേക്ക് ഉപ്പും, വെളിച്ചെണ്ണയും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം മാവ് കുഴച്ചെടുക്കാൻ ആവശ്യമായ വെള്ളം ഒഴിച്ച് കൈ ഉപയോഗിച്ച് നല്ല രീതിയിൽ കുഴക്കണം.

ശേഷം ആവശ്യമായ ഫില്ലിംഗ്സ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിക്കുക. ചെറുതായി അരിഞ്ഞെടുത്ത സവാളയും, പച്ചമുളകും, കറിവേപ്പിലയും, അല്പം ജീരകവും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ശേഷം അല്പം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർക്കണം. ശേഷം മസാല കൂട്ടുകൾ ചേർക്കാം. മഞ്ഞൾപൊടി, ചില്ലി ഫ്ലേക്സ്, മല്ലിപ്പൊടി, ചിക്കൻ മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക.അതിലേക്ക് കാബേജ് , ക്യാരറ്റ്, ബീൻസ് എന്നിവ ചേർത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക. തയ്യാറാക്കിവെച്ച മാവിൽ നിന്നും ഒരു ഉരുള എടുത്ത് ചപ്പാത്തി പരത്തുന്ന രീതിയിൽ പരത്തിയെടുക്കുക. ഫില്ലിങ്ങ്സിൽ നിന്നും കുറച്ചെടുത്ത് ചപ്പാത്തിയുടെ നടുഭാഗത്തായി ഫിൽ ചെയ്യുക. അതിനു മുകളിലായി മറ്റൊരു ചപ്പാത്തി കൂടി വച്ച് പരത്തി  കൊടുക്കുക. ശേഷം ചപ്പാത്തി പാൻ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വച്ച ചപ്പാത്തി മാവെടുത്ത് മുകളിൽ അല്പം എണ്ണ കൂടി സ്പ്രെഡ് ചെയ്ത് രണ്ടുവശവും വെന്ത് വരുന്ന രീതിയിൽ ചുട്ടെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News