ഓട്‌സുണ്ടെങ്കില്‍ കുട്ടികളുടെ വയറുനിറയ്ക്കാം? വെറും രണ്ട് മിനുട്ടിനുള്ളില്‍ ഒരു കിടിലന്‍ ബ്രേക്ക്ഫാസ്റ്റ്

Oats Recipe

ഓട്‌സുണ്ടെങ്കില്‍ കുട്ടികളുടെ വയറുനിറയ്ക്കാം, വെറും രണ്ട് മിനുട്ടിനുള്ളില്‍ ഓട്‌സ് ഉപയോഗിച്ച് ഒരു കിടിലന്‍ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയാലോ ? ഓട്‌സ് ഉപയോഗിച്ച് പുട്ടും ഉപ്പുമാവും ഒക്കെ നമ്മള്‍ തയ്യാറാക്കിയിട്ടുണ്ടാകും. എന്നാല്‍ ഓട്‌സ് ഉപയോഗിച്ച് ഒരു ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് ആയി കിടിലന്‍ സ്മൂത്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

Also Read : കുട്ടികള്‍ക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ മടിയാണോ? എങ്കില്‍ ഇന്ന് ഈ ഐറ്റം ട്രൈ ചെയ്ത് നോക്കൂ

ചേരുവകള്‍

1. ഓട്സ് – 1/2 കപ്പ്

2. ആപ്പിള്‍(അരിഞ്ഞത്)- 1/2 കപ്പ്

3. ചെറുപഴം(അരിഞ്ഞത്)- 1/2 കപ്പ്

4. ഈന്തപ്പഴം – 3 എണ്ണം

5. ബദാം – 4 എണ്ണം

6. ചൂടു വെള്ളം – 1 കപ്പ്

7. ഇളം ചൂടുള്ള പാല്‍- 1 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് ഓട്സ്, മുറിച്ചുവെച്ച ആപ്പിള്‍ ,ചെറുപഴം, കുരു കളഞ്ഞ ഈന്തപ്പഴം, ബദാം എന്നിവ എടുത്തുവെയ്ക്കുക.

ശേഷം ഇതിലേയ്ക്ക് ഒരു കപ്പ് നല്ല ചൂടുള്ള വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 10 മിനിറ്റ് വെയ്ക്കണം.

ഇതിനെ ഒരു മിക്സി ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുത്ത ശേഷം ഇതിലേയ്ക്ക് ഇളം ചൂടുള്ള പാല്‍ ചേര്‍ത്ത് അടിച്ചെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News