തടി കുറയ്‌ക്കാനായി ഡയറ്റിങ് ആരംഭിക്കുന്നവരാണ് ഏവരും. എന്നാൽ ഡയറ്റിങ് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ അത് അവസാനിപ്പിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. വിശപ്പിനെ നിയന്ത്രിക്കാൻ സാധിച്ചാൽ ഡയറ്റിങ് മുന്നോട്ട് കൊണ്ട് പോകാനും സാധിക്കും. ബ്രേക്ക് ഫാസ്റ്റ് നല്ല രീതിയിൽ കഴിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണപദാർഥങ്ങൾ രാവിലെ തന്നെ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ വയറു നിറഞ്ഞിരിക്കുമെന്നു മാത്രമല്ല വിശപ്പു കുറയാൻ സഹായിക്കുകയും ചെയ്യും. ആരോഗ്യത്തിന് കാർബോഹൈഡ്രേറ്റ് വളരെ പ്രധാനമാണ്. എന്നാൽ നാം കഴിക്കുന്ന ചോറിലും ചപ്പാത്തിയിലും പോലും പ്രൊസസ്ഡ് കാർബുകളാണ് അടങ്ങിയിരിക്കുന്നത്. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും വിശപ്പുണ്ടാക്കുകയും ചെയ്യും. ഫൈബറടങ്ങിയ പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
ALSO READ: കെ കെ രാജീവൻ മാധ്യമ പുരസ്‌കാരം നൗഷാദ് നടുവിലിന്
ശരീരഭാരം കൂട്ടുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നതാണ് എണ്ണയിൽ വറുത്തും പൊരിച്ചതുമായ ഭക്ഷണം കഴിക്കുന്നത്. അവ ശരീരത്തിന് നല്ലതല്ലെന്ന് അറിയാമെങ്കിലും തുടർന്നും അതേ ഭക്ഷണം തന്നെ കഴിക്കുന്നവരാണ് നാം. അങ്ങനെയെങ്കിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ശുദ്ധമായ നെയ്യോ, എണ്ണയോ ഉപയോഗിക്കാൻ ശ്രദ്ധിക്കേണം. ക്രമമല്ലാത്ത ഉറക്കം പാെണ്ണത്തടിക്ക് കാരണമാകും. രാത്രിയിൽ ഏഴ് മുതൽ എട്ട് വരെ മണിക്കൂർ ഉറങ്ങുന്നത് ശരീരത്തിന്റെ ആരോഗ്യത്തിനു ആവശ്യമാണ്. കൃത്യ സമയത്തെ ഉറക്കം വിശപ്പ് നിയന്ത്രിക്കും. ഉറക്കക്കുറവ് വിശപ്പ് കൂട്ടുകയും ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.
കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കും. പലപ്പോഴും ശരീരത്തിൽ ജലാംശം കുറയുമ്പോഴുണ്ടാകുന്ന അവസ്ഥയെ വിശപ്പായി തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്. അതിനാൽ എപ്പോഴും ശരീരത്തിൽ ജലാംശം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം. വിശക്കുമ്പോൾ എന്തെങ്കിലും വാങ്ങിക്കഴിക്കുന്നതിന് പകരം ഹെൽത്തി സ്നാക്സ് ഉപയോഗിക്കാം. പഴം, ഫ്രൂട്ട്സ് എന്നിവ കയ്യിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here