വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാൻ ഈ ജ്യൂസുകൾ കുടിക്കാം…

വേനല്‍കാലത്ത് നമ്മൾ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് നിർജലീകരണം. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ന്യൂട്രിയന്‍സിലൊന്നാണ് വെളളം. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ വെളളം കുടിക്കുന്നത് സഹായിക്കും. ജലാംശം കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. കടുത്ത വേനലിൽ നിന്ന് രക്ഷനേടാൻ പഴച്ചാറുകള്‍ ധാരാളം കഴിക്കാം. വേനല്‍‌ക്കാലത്ത് കുടിക്കാൻ പറ്റിയ പഴച്ചാറുകള്‍ നോക്കാം:

1. നാരങ്ങാ ജ്യൂസ്​

വേനൽ ചൂടിൽ കുടിക്കാന്‍ മികച്ചതാണ് നാരങ്ങാവെളളം. വിറ്റാമിൻ സിയാൽ സമ്പന്നമാണ്​ നാരങ്ങാജ്യൂസ്​. ചർമത്തെ ശുദ്ധിയാക്കാനും ഇത്​ സഹായിക്കുന്നു. പി.എച്ച്​ ലെവൽ നിയന്ത്രിച്ചുനിർത്താനും ഇത്​ സഹായിക്കും. ദിവസവും രാവിലെ ഒരു ഗ്ലാസ്​ നാരങ്ങാ വെള്ളം കുടിക്കുന്നത്​ ഉത്തമമാണ്​. ചൂട് സമയത്തുണ്ടാകുന്ന ചര്‍മരോഗങ്ങളില്‍ ഇത് സഹായിക്കും.

2. മാമ്പഴം ജ്യൂസ്

പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്‍റെ സമയമാണ് വേനൽക്കാലം. വൈറ്റമിനുകളും മിനറൽസും അയണും ധാരാളമടങ്ങിയ മാമ്പഴച്ചാറ് വേനലിൽ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ദഹനപ്രശ്നങ്ങളെയും കാൻസറിനെയും പ്രതിരോധിക്കാന്‍ ഇതിനുകഴിയും.

Also read:സിദ്ധാര്‍ത്ഥന്റെ മരണം; പ്രധാന പ്രതികള്‍ അറസ്റ്റില്‍

3. തണ്ണിമത്തൻ ജ്യൂസ്

ശരീരത്തിൽ ജലാംശം നിലനിർത്തൽ നല്ലതാണ് തണ്ണിമത്തന്‍ ജ്യൂസ്​. തണ്ണിമത്തനില്‍ അമിനോ ആസിഡി​ന്‍റെ സാന്നിധ്യം കാരണം ഉയർന്ന കലോറി ഊർജോൽപ്പാദനത്തിനും സഹായിക്കുന്നു. നൂറ്​ മില്ലി ലിറ്റർ തണ്ണിമത്തൻ ജ്യൂസിൽ ഏകദേശം 100 ക​ലോറി അടങ്ങിയിരിക്കും. മൂത്രാശയ രോഗങ്ങളെയും മുഖക്കുരു പോലുള്ള ചർമ രോഗങ്ങളെയും തുരത്താൻ തണ്ണിമത്തനു കഴിയും.

4. ഓറഞ്ച് ജ്യൂസ്

ഓറഞ്ച് നാരുകളുടെ സ്രോതസ്സു കൂടിയാണ്. അതിനാൽ തന്നെ ഇവ നല്ല ദഹനാരോഗ്യവും തരുന്നു. നെഗറ്റീവ്​ കലോറി ജ്യൂസ്​ ആയാണ്​ ഓറഞ്ച്​ ജ്യൂസ്​ പരിഗണിക്കപ്പെടുന്നത്​. ആന്റി ഓക്സിഡന്റുകളുടെയും നാരുകളുടെയും കൂടി സ്രോതസായ ഓറഞ്ച് ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്. ഓറഞ്ചിലെ സിട്രേറ്റും സിട്രിക് ആസിഡും വൃക്കയിൽ ഉണ്ടാകുന്ന ചില കല്ലുകളുടെ രൂപീകരണത്തെ തടയാൻ സഹായിക്കുന്നവയാണ്.

5. മുന്തിരി ജ്യൂസ്

ജലാംശം കൂടുതൽ ഉള്ള ഒരു ഫലം. ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മുന്തിരി. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും.ദഹനക്കേട്, മലബന്ധം, ക്ഷീണം, എന്നിവ അകറ്റാനും കാഴ്ചശക്തി നിലനിർത്താനും മുന്തിരി ഉത്തമമാണ്.

Also read:ബീഹാറിൽ പിറന്നാള്‍ ആഘോഷം പകര്‍ത്താന്‍ വിളിച്ച വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നു

6. പപ്പായ ജ്യൂസ്

മികച്ചൊരു ഔഷധമായ പപ്പായ ജ്യൂസ് വേനലിൽ ധാരാണമായി കുടിക്കാം. വൈറ്റമിനുകളായ സി, എ, ബി എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ 91–92% വരെ ജലാംശമുണ്ട്. വയറിനുണ്ടാകുന്ന അസുഖങ്ങളെ ചെറുക്കാനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും പപ്പായ സഹായിക്കും. ചർമത്തിലെ മൃതകോശങ്ങളകറ്റാനും ചർമം കൂടുതൽ സുന്ദരമാകാനും ഇത് സഹായിക്കും.

7. നെല്ലിക്ക ജ്യൂസ്

ധാരാളം ന്യട്രിയൻസ് പോളിഫിനോൾ, വൈറ്റമിൻ, അയൺ എന്നിവയാൽ സമൃദ്ധമായ നെല്ലിക്ക 87% ത്തോളം ജലാംശം ഉള്ള ഫലമാണ്.വൈറ്റമിൻ സി ധാരാളം ഉള്ളതിനാൽ രോഗപ്രതിരോധ ശക്തിക്കും ചർമസംരക്ഷണത്തിനും മുടിവളർച്ചയ്ക്കും ഉത്തമമാണ്. ഒരു ദിവസം നന്നായി തുടങ്ങാനും പോഷണവും ദഹനപ്രക്രിയയും നന്നായി പ്രവർത്തിക്കാനും നെല്ലിക്ക ജ്യൂസ്​ അത്യുത്തമമാണ്​. വേഗത്തിലുള്ള പോഷണം കൊഴുപ്പ്​ ഇല്ലാതാക്കാൻ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News