മുടിയുടെ തിളക്കം നഷ്ടപ്പെടുന്നുണ്ടോ ? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ…

തിളക്കമുള്ള മുടി ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല.തിളക്കമുള്ള മുടി ആരോഗ്യമുള്ള മുടിയുടെ ലക്ഷണവും കൂടിയാണ്.എന്നാല്‍ മിക്കവരുടെയും മുടി പറന്ന് ഭംഗിയില്ലാതിരിക്കുന്നത് കാണാം. ഇത്തരം മുടി പൊട്ടിപ്പോകാനും പെട്ടെന്ന് നരയ്ക്കാനുമെല്ലാം സാധ്യതയുണ്ട്.ഇതിന് വീട്ടില്‍ തന്നെ പരിഹാരം കാണാവുന്നതാണ്.

ALSO READകായിക രംഗത്ത് പുത്തനുണർവുമായി അന്താരാഷ്ട്ര കായിക ഉച്ചകോടി

ചണവിത്ത് അഥവാ ഫ്ളാക്സ് സീഡ് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. മുടിയോടപ്പം ചര്‍മത്തിനും ഏറെ ഗുണകരമാണ് ഫ്ളാക്സ് സീഡ്. ഇതില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ മുടിയുടെ ആരോഗ്യത്തിന് അനുയോജ്യമാണ്.മുടിയിലെ ഓയില്‍ ഉല്‍പാദനം നിയന്ത്രിയ്ക്കാനും പിഎച്ച് ബാലന്‍സ് ചെയ്യാനും ഇത് സഹായകമാണ്. മുടി വളര്‍ച്ചയ്ക്ക് അത്യാവശ്യമായ വൈററമിന്‍ ഇ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ തലയോട്ടിയിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു. മുടി നര തടയാനും വൈറ്റമിന്‍ ഇ ഏറെ നല്ലതാണ്.

ALSO READപ്രവാസികളുടെ കുടുംബ വിസ പുനരാരംഭിക്കുവാൻ കുവൈറ്റ്

മുടിയ്ക്ക് സ്വാഭാവിക കണ്ടീഷണര്‍ ഗുണം നല്‍കുന്ന ഒന്നു കൂടിയാണ് ഫ്ളാക്സ് സീഡുകള്‍. ഇവ മുടിയുടെ വരണ്ട സ്വഭാവം മാറ്റുന്നു. മുടിയുടെ വരണ്ട സ്വഭാവം മുടി കൊഴിയുവാനും പെട്ടെന്ന് മുടി നരയ്ക്കാനും മുടി അനോരാഗ്യകരമാകാനും ഇടയാക്കുന്ന ഒന്നാണ്.ഈ ജെല്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നാണ്. . 2 കപ്പ് വെള്ളത്തിന് രണ്ടര ടേബിള്‍സ്പൂണ്‍ ഫ്ളാക്സ് സീഡുകള്‍ എന്ന അളവില്‍ എടുക്കുക. ഇത് വെള്ളത്തില്‍ നല്ലതു പോലെ ഇളക്കിച്ചേര്‍ത്ത് ശേഷം ചെറിയ തീയില്‍ തിളപ്പിയ്ക്കണം. ഇത് നല്ലതു പോലെ കുറുകി ജെല്‍ പരുമവാകും. ശേഷം അരിച്ചെടുക്കുക. പീന്നീട് ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News