മുഖം മാത്രം തിളങ്ങിയാൽ മതിയോ, നഖവും തിളങ്ങണ്ടേ?

ഭംഗിയുള്ള നഖങ്ങൾ ആരുടെയും ശ്രദ്ധപിടിച്ചുപറ്റും. മുഖത്തിന്റെ തിളക്കം വർധിപ്പിക്കുന്നതോടൊപ്പം നഖത്തിന്റെ സംരക്ഷണവും മുഖ്യമായ ഘടകമാണ്. നഖത്തിന്റെ മോശം അവസ്ഥ പലരുടെയും ആത്മവിശ്വാസത്തെവരെ ബാധിക്കും. നഖത്തിന്റെ ഭംഗി കൂട്ടാൻ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് നമുക്കൊന്ന് നോക്കാം…

ബലമുള്ളതും സൗന്ദര്യമുള്ളതുമായ നഖങ്ങൾക്ക് വെളിച്ചെണ്ണ ഒരു മികച്ച പോംവഴിയാണ്. നഖങ്ങളിലുണ്ടാകുന്ന ഫംഗസ് ബാധയെ നേരിടാൻ ഏറ്റവും ഉചിതമായ ഒന്നാണ് വെളിച്ചെണ്ണ.

നഖത്തിന്റെ മഞ്ഞ നിറം ഒഴിവാക്കാൻ തൈരും ഗ്ലിസറിനും ചേർത്ത മിശ്രിതം മികച്ചതാണ്. ഇവ രണ്ടും ഒരുമിച്ചു ചേർത്ത് നഖത്തിൽ പുരട്ടിയ ശേഷം കഴുകി കളഞ്ഞാൽ നഖത്തിന്റെ ഭംഗി നിലനിർത്താം

നാരങ്ങാനീര് നഖങ്ങളെ തിളക്കമുള്ളതാക്കി മാറ്റുക മാത്രമല്ല, പൊടി, മലിനീകരണം, കറകൾ എന്നിവയിൽ നിന്ന് സംരക്ഷയിക്കുകയും ചെയ്യുന്നു. ചെറുനാരങ്ങാനീരിൽ കുറച്ച് വിനാഗിരിയും ചൂടു വെള്ളവും ചേർത്ത് ആഴ്ചയിൽ ഒരിക്കൽ നഖങ്ങൾ ബ്രഷ് ചെയ്യുന്നത് നല്ലതായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News