വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള റെയിന്‍ബോ ഡയറ്റ് ശീലമാക്കിയാൽ അതുവഴി നിരവധി പോഷകഘടകങ്ങൾ ശരീരത്തിന് ലഭിക്കും. ഇത്തരം ഭക്ഷണങ്ങളില്‍ കലോറി കുറവായിരിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.പഴങ്ങളിലും പച്ചക്കറികളിലും നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുകയും കുടലിന്‍റെ ആരോഗ്യം നന്നാക്കുന്നു.
വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളുമാണ് റെയിന്‍ബോ ഡയറ്റില്‍ വരുന്നത്. ആരോഗ്യത്തിന് ആവശ്യമായ വ്യത്യസ്ത ധാതുക്കളുടെയും ആന്റി-ഓക്‌സിഡന്റുകളെയും ഓരോ നിറങ്ങളും സൂചിപ്പിക്കുന്നു. റെയിൻബോ ഡയറ്റ് കുട്ടികൾക്ക് ഏറെ ഗുണം ചെയ്യും. കാരണം ഇത് തലച്ചോറിൻ്റെ വികാസത്തിലും സഹായിക്കും.
ALSO READ :ശ്വാസകോശത്തിന് കൂടുതൽ കരുതൽ വേണ്ട കാലം; ഇന്ന് ലോക ന്യുമോണിയ ദിനം
ഓരോ നിറങ്ങളും വ്യത്യസ്തമായ പോഷകങ്ങള്‍ നല്‍കുന്നു. ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങളിൽ ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. പർപ്പിൾ നിറത്തിലുള്ള ഭക്ഷണങ്ങളിൽ ബുദ്ധിവികാസത്തിന് സഹായിക്കുന്നു. ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ ധാരാളമായി ശരീരത്തിൽ എത്തിക്കാൻ റെയിൻബോ ഡയറ്റ് നല്ലതാണ്.നിറങ്ങളുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങൾ തടയും .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here