354 വജ്രക്കല്ലുകള്‍,207 കിലോ സ്വർണം, 1,280 കിലോ വെള്ളി ; ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി ഭക്തർ

രാജ്യത്ത് 2000 രൂപ നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ക്ഷേത്ര ഭണ്ഡാരങ്ങൾ 2000 രൂപകൾ കൊണ്ട് നിറഞ്ഞ വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു.ഇപ്പോഴിതാ മഹാരാഷ്ട്ര തുൽജാ ഭവാനി ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറന്നപ്പോൾ ഞെട്ടിയിരിക്കുകയാണ് ‍ജീവനക്കാരും ഭക്തരും.ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറന്നപ്പോൾ കിട്ടിയത് കോടികൾ വിലമതിക്കുന്ന വസ്തുക്കളുടെ വൻ ശേഖരം. 354 വജ്രക്കല്ലുകളും 207 കിലോ സ്വർണവും 1,280 കിലോ വെള്ളിയുമാണ് ഭണ്ഡാരത്തിൽ നിന്നും ലഭിച്ചത്.ഒരാഴ്ചയെടുത്താണ് ജീവനക്കാർ ഇവ എണ്ണിത്തീർത്തത്.
Also read : മദ്യനിരോധിത മേഖലയായ നെല്ലിയാമ്പതിയില്‍ കുരങ്ങിന് മദ്യം നല്‍കി വിനോദസഞ്ചാരികള്‍

പതിനഞ്ച് വർഷം കൂടുമ്പോഴാണ് ക്ഷേത്ര ഭണ്ഡാരം തുറന്ന് കണക്കെടുപ്പ് നടത്തുന്നത്.ഇതനുസരിച്ച് കഴിഞ്ഞ ‍ദിവസമാണ് ഭണ്ഡാരം തുറന്നത്.എന്നാൽ കാണിക്കവഞ്ചിയിൽ നിന്നും കിട്ടിയ വസ്തുക്കൾ മുഴുവൻ എണ്ണിത്തീർക്കാനും മൂല്യം കണക്കാക്കാനും ഇനിയും ആഴ്ചകൾ എടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് കണക്കെടുപ്പ് നടക്കുന്നത്. ഇതിനായി മുപ്പത്തിയഞ്ചു പേരടങ്ങുന്ന സംഘത്തെയാണ് നിയോ​ഗിച്ചിരിക്കുന്നത്.കൂടാതെ നീരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ കടമ്പ് രാജവംശത്തിലെ മറാത്ത മഹാമണ്ഡലേശ്വ മരദദേവയാണ് തുൽജാ ഭവാനി ക്ഷേത്രം നിർമിക്കുന്നത്.ഔറം​ഗബാദിൽ നിന്ന് 280 കിലോമീറ്റർ അകലെയുള്ള തുൽജാപൂരിലാണ് ഈ പാർവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Also read : ട്രോളിങ് നിരോധനം നിലവിൽ വന്നതിനു ശേഷം ആദ്യമായി ചാകര; ഒരു വള്ളത്തിനു കിട്ടിയത് 30 ലക്ഷം രൂപയുടെ ചാള

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News